ഇനി സിനിമയിൽ സജീവമായി ഉണ്ടാവും.. ഞാൻ തിരിച്ചുവരുന്നതിൽ പ്രേക്ഷകർ ആവേശഭരിതരായി എന്ന് അറിഞ്ഞതിൽ സന്തോഷം : നടി മീരാ ജാസ്മിൻ….

ഒരു സമയത്ത് മലയാളസിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിയായിരുന്നു മീരാജാസ്മിൻ. മലയാള സിനിമയിൽ സജീവമായ താരം തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2000 കാലഘട്ടത്തിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്നു മീരാജാസ്മിൻ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും നല്ല അഭിനേത്രി എന്ന അംഗീകാരം നേടിയിരുന്ന താരമാണ് മീര ജാസ്മിൻ. മികച്ച നടിക്കുള്ള ദേശീയ അവാർഡ് വരെ താരത്തിനു ലഭിച്ചിട്ടുണ്ട്. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ അഭിനയത്തിന് 2004 ൽ മികച്ച നടിക്കുള്ള ദേശീയ അവാർഡ് താരത്തെ തേടിയെത്തി. കൂടാതെ മറ്റു പല അംഗീകാരങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ താരം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. 2013 വരെ സിനിമയിൽ സജീവമായ താരം 2014 ൽ വിവാഹ ശേഷം സിനിമയിൽ നിന്ന് ഭാഗികമായി വിട്ടുനിന്നു. 2018 ൽ പൂമരം എന്ന സിനിമയിൽ മീരാ ജാസ്മിൻ എന്ന ലേബലിൽ തന്നെ താരം പ്രത്യക്ഷപ്പെട്ടു. ഇതാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ട സിനിമ.

ഇപ്പോൾ താരം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ 2022 ൽ പുറത്തിറങ്ങാൻ പോകുന്ന മലയാള സിനിമയിലൂടെയാണ് താരം വീണ്ടും അഭിനയലോകത്തേക്ക് കടന്നു വരുന്നത്. സിനിമയുടെ പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ല. താൻ സിനിമയിലേക്ക് കടന്നു വരുന്നതിൽ പ്രേക്ഷകർ വളരെ ആവേശഭരിതരാണ് എന്ന് കേട്ടതിൽ സന്തോഷം ഉണ്ട് എന്ന് താരം ഈയടുത്ത് ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും താരത്തിന്റെ രണ്ടാം വരവിനായി കാത്തിരിപ്പിലാണ് ആരാധകർ.

സൂത്രധാരൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് താരം തുടർച്ചയായി ഒരു പാട് വിജയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. രണ്ടാമതായി കമൽ സംവിധാനം ചെയ്ത് ദിലീപ് നായകനായി പുറത്തിറങ്ങിയ ഗ്രാമഫോൺ എന്ന സിനിമയിൽ മികച്ച വേഷം ചെയ്തുകൊണ്ട് താരം വീണ്ടും മലയാള സിനിമയിൽ തിളങ്ങി. പൃഥ്വിരാജ് ജയസൂര്യ കുഞ്ചാക്കോ ബോബൻ ഭാവന തുടങ്ങിയവർ പ്രധാന വേഷത്തിൽ തിളങ്ങിയ സ്വപ്നക്കൂട് എന്ന സിനിമയിലും മികച്ച പ്രകടനം കാഴ്ചവെച്ചു.

2002 ൽ പുറത്തിറങ്ങിയ റൺ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. അമ്മായി ബാഗുണ്ടി യാണ് ആരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ. സിനിമയിലെ അഭിനയത്തിന് ഒരുപാട് അവാർഡുകൾ താരം വാരി കൂട്ടിയിട്ടുണ്ട്. ദേശീയ അവാർഡിന് പുറമേ 2004ലും 2007 ലും മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും, ഫിലിം ഫെയർ അവാർഡും തമിഴ്നാട് സർക്കാരിന്റെ അവാർഡും താരത്തിന് ലഭിച്ചിട്ടുണ്ട്.

Meera
Meera
Meera
Meera

Be the first to comment

Leave a Reply

Your email address will not be published.


*