കട്ടപ്പനയിലെ ഹൃതിക് റോഷനിലെ നായിക ലിജോമോള്‍ വിവാഹിതയായി…. വിവാഹചിത്രങ്ങൾ കാണാം 👉

പ്രിയതാരം ലിജോമോൾ വിവാഹിതയായി.

കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സൂപ്പർഹിറ്റ് മലയാള സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ ലിജോമോൾ ജോസ് വിവാഹിതയായി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ വിവാഹ വാർത്തയാണ് ചർച്ചയായിരിക്കുന്നത്. അരുൺ ആന്റണി ആണ് താരത്തിന്റെ ഭർത്താവ്. അടുത്ത കുടുംബക്കാരും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

2016 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം 8 സിനിമകളിൽ ഇതുവരെ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. അഭിനയ പ്രാധാന്യമുള്ള കതപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു.

ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2016 ൽ ശ്യാം പുഷ്കരൻ എഴുതി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസിലും അനുശ്രീയും അപർണ ബാലമുരളിയും പ്രധാനവേഷത്തിലെത്തിയ ഈ സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

പക്ഷേ താരം പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത് നാദിർഷ സംവിധാനം ചെയ്തു വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാള സിനിമയായ കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിൽ കനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ്. തീയേറ്ററിൽ വൻ വിജയമാണ് ഈ സിനിമ നേടിയത്.

ഹണി ബി 2.5 ട്രേഡ് തുടങ്ങിയ സിനിമകളിലും മികച്ച വേഷങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു. മലയാളത്തിന് പുറമേ തമിഴ് സിനിമയിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. 2019 ല് പുറത്തിറങ്ങിയ സിവപ്പ് മഞ്ഞൾ പച്ച എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിൽ അരങ്ങേറി. Theethum Nandrum എന്ന തമിഴ് സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.

ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഈ ചുരുങ്ങിയ കാലയളവിൽ താരത്തിന് സാധിച്ചിട്ടുണ്ട്. ഏത് വേഷവും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന തരത്തിന്റെ കഴിവ് അപാരമാണ്. സൗത്ത് ഇന്ത്യൻ സിനിമയിലെ ഭാവി സൂപ്പർതാരം ആകും എന്നാണ് സിനിമ വിദഗ്ധരുടെ അഭിപ്രായം. താരത്തിന്റെ ആരാധകരും ആ പ്രതീക്ഷയിലാണ്.

Lijo
Lijo
Lijo

Be the first to comment

Leave a Reply

Your email address will not be published.


*