ബ്രൈഡൽ ഗൗണിൽ വിസ്മയം തീർത്ത് പ്രിയതാരം 😍🔥 കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് ഭാവന… ഫോട്ടോ ഏറ്റെടുത്ത് ആരാധകർ….

മലയാളി പ്രേക്ഷകർ സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളിലൊരാളാണ് ഭാവന. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ മാത്രം ഒരുപാട് ആരാധകരെ നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും താരം പ്രേക്ഷകരെ നിലനിർത്തുന്നത് മികച്ച അഭിനയ വൈഭവം കൊണ്ടും അതിനോട് കിടപിടിക്കുന്ന സൗന്ദര്യം കൊണ്ടും ആണ്.

ചലച്ചിത്ര മേഖലയിൽ താരം സജീവമായി തുടങ്ങിയിട്ട്  ഒരു പതിറ്റാണ്ടിലേറെയായി. മലയാളത്തിന് പുറമേ തമിഴ്,  തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചു. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷക മനസ്സുകളിൽ തങ്ങിനിൽക്കാൻ മാത്രം മികവുറ്റ രീതിയിൽ ആണ് താരം അവതരിപ്പിച്ചത്. മികച്ച പ്രേക്ഷകപ്രീതി താരം ഇങ്ങനെയാണ് നേടിയതും.

അറുപതിലധികം വ്യത്യസ്തവും മികച്ചതുമായ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും നിറഞ്ഞ കൈയടി സ്വീകരിക്കാനും താരത്തിന് സാധിച്ചു. മോഹൻലാൽ, മമ്മൂട്ടി,  ജയറാം, സുരേഷ്ഗോപി,  കുഞ്ചാക്കോ ബോബൻ തുടങ്ങി എല്ലാവരുടെയും കൂടെ അഭിനയിക്കാനും താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്.

സി ഐ ഡി മൂസ,  ക്രോണിക് ബാച്ചിലർ, ചിന്താമണി കൊലക്കേസ്,  ചെസ്സ്, ദൈവ നാമത്തിൽ നരൻ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഏറെ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തവയാണ്. സിനിമയിൽ അല്പം മാറി നിന്നെങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലൂടെ താരം തിരിച്ചു വരികയും തിരിച്ചുവരവ് ആരാധകർ ആരവം ആകുകയും ചെയ്യുകയുണ്ടായി.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിൽ ആണ് താരം അഭിനയിച്ചിരുന്നത്. ഇപ്പോൾ കന്നടയിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി ആരാധകരെ നേടാൻ മാത്രം അഭിനയ മികവ് താരത്തിനുണ്ട്. അതുകൊണ്ടു തന്നെ എല്ലായിടത്തും താരത്തിന് ആരാധകരുണ്ട് എന്ന് പറഞ്ഞാൽ തെറ്റാവില്ല. സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രേക്ഷകരോടുള്ള ബന്ധ പുനസ്ഥാപനത്തിലും താരം അതീവ ശ്രദ്ധാലുവാണ്.

2018 ജനുവരിയിൽ ആയിരുന്നു താരത്തിന്റെ  വിവാഹം. കന്നട സിനിമ നിർമ്മാതാവായ നവീൻ ആണ് താരത്തിന്റെ  ജീവിത പങ്കാളി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെല്ലാം താരത്തിന് ഫോളോവേഴ്സു ഒരുപാട് ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തരംഗം സൃഷ്ടിക്കാറുണ്ട്.

താരത്തിന്റെ പുതിയ ഫോട്ടോയാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ക്യൂട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബ്രൈഡൽ ഗൗണിൽ അതിമനോഹരിയായാണ് താരത്തെ കാണാൻ കഴിയുന്നത്. കാഴ്ചക്കാർക്ക് എപ്പോഴും വിസ്മയമായാണ് താരത്തിന്റെ ഫോട്ടോകൾ പുറത്തുവരാറുള്ളത്. പങ്കുവെച്ചു നിമിഷങ്ങൾക്കകം താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Bhavana
Bhavana
Bhavana
Bhavana

Be the first to comment

Leave a Reply

Your email address will not be published.


*