

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മലയാളം റിയാലിറ്റി ഷോ ആണ് സ്റ്റാർ മാജിക്. മലയാളത്തിലെ പല കലാകാരന്മാരും കലാകാരികളും ഒരുമിച്ച് ഒരു വേദിയിൽ വ്യത്യസ്ത ഗെയിമു കളിച്ചു മുന്നോട്ടുപോകുന്ന കിടിലൻ പ്രോഗ്രാമാണ് സ്റ്റാർ മാജിക്. ടി ആർ പി റേറ്റിങ്കിലും സ്റ്റാർ മാജിക് മുന്നിട്ടു നിൽക്കുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ സ്റ്റാർ മാജിക് ഇത്രയധികം ചർച്ച ആകാനുള്ള കാരണം, സിനിമ നടൻ സന്തോഷ് പണ്ഡിറ്റിനെ പരിപാടിയിലേക്ക് ക്ഷണിച്ചതിനെ തുടർന്ന് മലയാളത്തിലെ പ്രമുഖ നടി നവ്യ നായർ ഉൾപ്പെടെയുള്ള സ്റ്റാർ മാജിക് ലെ മറ്റ് അംഗങ്ങൾ സന്തോഷ് പണ്ഡിറ്റിനെ പരസ്യമായി ആക്ഷേപിച്ചു എന്നതാണ്. സോഷ്യൽ മീഡിയയിൽ ഇതൊരു വലിയ ചർച്ചയായി മാറിയിരുന്നു. സന്തോഷ് പണ്ഡിത് തന്നെ ഫേസ്ബുക്കിൽ ലൈവ് വന്നിരുന്നു.

ഇപ്പോൾ സ്റ്റാർ മാജിക് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായി മാറിയിരിക്കുകയാണ്. ചർച്ചയാകാനുള്ള പ്രധാന കാരണം സ്റ്റാർ മാജിക്കിലെ മത്സരാർത്ഥിയായ അനുമോൾ സോഷ്യൽ മീഡിയയിൽ തന്റെ ആരാധകരോട് മോശമായി പെരുമാറി എന്നതാണ്. പേഴ്സണൽ മെസ്സേജ് ഭീഷണിപ്പെടുത്തുന്ന രൂപത്തിൽ അയച്ചത് കൊണ്ടാണ് അനുമോൾ ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് ഇരയായത്.

സന്തോഷ് പണ്ഡിത് വിവാദത്തെ തുടർന്നാണ് ഈ ചർച്ച മുന്നോട്ട് പോകുന്നത്. സ്റ്റാർ മാജിക് നെതിരെ സോഷ്യൽ മീഡിയയിൽ പരക്കെ തെറിവിളികളും ആക്ഷേപമുയർന്നു കൊണ്ടിരിക്കുമ്പോൾ, ഒരു യുവാവ് സ്റ്റാർ മാജിക് ലെ അനുമോൾ തന്നോട് മെസ്സഞ്ചറിൽ വന്ന് മോശമായി പെരുമാറി എന്ന് പറഞ്ഞുകൊണ്ട് തെളിവ് സഹിതം സ്ക്രീൻഷോട്ട് പങ്കു വെക്കുകയായിരുന്നു.

സ്റ്റാർ മാജിക് നെ വിമർശിച്ചതിനെ തുടർന്ന് അനുമോൾ പേഴ്സണൽ മെസേജിൽ വരുകയും, സ്റ്റാർ മാജിക്കിനെ ഒരു കാരണവശാലും വിമർശിക്കരുത് എന്ന് പറയുകയും ചെയ്തു. അതിനുള്ള യോഗ്യത തനിക്ക് ഇല്ല എന്നും, ചുരുങ്ങിയത് നിനക്ക് ഒരു ഓസ്കാർ അവാർഡ് ഉണ്ടോ, വേണ്ട ഒരു ഭരത് അവാർഡ് എങ്കിലും..നിനക്ക് ജോലിയുണ്ടോ..നീ വെറുപ്പിക്കലാണ് എന്നിങ്ങനെ ആക്ഷേപിച്ചുകൊണ്ട് മെസ്സേജിൽ അനുമോൾ മറുപടി നൽകിയത്.

ഈ വിവാദ ചാറ്റ് ചെയ്തത് സ്ക്രീൻഷോട്ട് അടക്കം പങ്കു വച്ചു കൊണ്ടാണ് അനുമോൾ എന്ന ഈ കലാകാരിയുടെ തനിസ്വഭാവം പുറംലോകത്തേക്ക് കാണിച്ചു കൊടുത്തത്. ചുരുങ്ങിയത് ഒരു നടിയല്ലേ ആ മാനർസ് എങ്കിലും കാണിച്ചു കൂടെ എന്നാണ് സമൂഹം ചോദിക്കുന്നത്. സമൂഹത്തിൽ അത്യാവശ്യം സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള താരത്തിൽ നിന്ന് ഇത്തരത്തിലുള്ള സമീപനം ഉണ്ടായത് ആരാധകരെ ഏറെ വിഷമത്തിലാക്കിയിരുന്നു.





Leave a Reply