പ്രിയതമക്ക് പിറന്നാൾ സമ്മാനമായി എട്ട് കോടിയുടെ റോള്‍സ് റോയിസ് റെയ്ത്ത് സമ്മാനിച്ച് വ്യവസായി അംജദ്…

ജന്മദിനങ്ങൾ എപ്പോഴും ആഘോഷങ്ങളാണ്. സമൂഹത്തിൽ സെലിബ്രേറ്റി സ്റ്റാറ്റസ് ഉള്ളവരുടെ ജന്മദിനങ്ങൾ പ്രേക്ഷകർ പോലും ആഘോഷം ആകാറുണ്ട്. ഓരോ ആരാധക കഥാപാത്രങ്ങളുടെയും താരങ്ങളുടെയും ജന്മദിനം തന്നെ ആരവമായി കൊണ്ടാടുന്ന ഒരുപാട് പ്രേക്ഷകരുണ്ടാകും. ആ വാർത്തകളും ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.

ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് ഒരു ജന്മദിനമാണ്. വലിയ ആരവത്തിൽ കൊണ്ടാടിയ ആഘോഷം എന്ന് തന്നെ പറയാം. പ്രിയതമക്ക് വ്യത്യസ്തമായ പിറന്നാൾ സമ്മാനം നൽകിയ പ്രവാസി വ്യവസായിയും ബി.സി.സി. കോൺട്രാക്ടിങ് സ്ഥാപന മേധാവിയുമായ കുറ്റ്യാട്ടൂർ സ്വദേശി അംജദ് സിതാരയുടെ പ്രിയതമയുടെ ജന്മദിനമാണ് സോഷ്യൽ മീഡിയ കൊണ്ടാടുന്നത്.

തന്റെ പ്രേയസിക്കും ദിവസങ്ങൾ മാത്രം പ്രായമായ മകൾക്കും അംജദ് നൽകിയത് അപൂർവ ഉപഹാരം തന്നെയാണ്. ലോകത്തിലെ തന്നെ ആഡംബര വാഹനങ്ങളിലെ അതികായനായ റോള്‍സ് റോയിസ് റെയ്ത്ത് ബ്ലാക്ക് ബാഡ്ജ് എന്ന വാഹനമാണ് അംജദ് തന്റെ ഭാര്യയും ബി.സി.സിയുടെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറുമായ മര്‍ജാന അംജദിന് പിറന്നാള്‍ സമ്മാനമായി നല്‍കിയത്.

ഭാര്യയുടെ ജന്മദിനത്തിന് കൂടുതൽ സന്തോഷം പകരുന്നത് കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇരുവർക്കും ജനിച്ച മാലാഖയാണ്. അയ്‌റ മാലിക് അംജദ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കാറിന്റെ കൂടെയുള്ള ഫോട്ടോയിൽ കുഞ്ഞിനെയും കാണുന്നുണ്ട്. വളരെ പെട്ടെന്നാണ് സമ്മാനത്തിന്റെയും വ്യവസായി ദമ്പതികളുടെയും ഫോട്ടോകളും വാർത്തയും പ്രചരിച്ചത്. ഒരുപാട് പേരാണ് വാർത്ത ഏറ്റെടുത്തിട്ടുള്ളത്.

റോള്‍സ് റോയിസ് പുറത്തിറക്കിയിട്ടുള്ള അത്യാഡംബര വാഹനമായ റെയ്ത്ത് ബ്ലാക്ക് ബാഡ്ജ് മോഡലിന് എട്ട് കോടി രൂപയാണ് വില. ഏകദേശം 29 ലക്ഷം രൂപയാണ് ഈ വാഹനത്തിന് ഇന്‍ഷുറന്‍സ് തുകയായി മാത്രം അടച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ഇത്ര വലിയ തുകയുടെ ഒരു സമ്മാനം പ്രേക്ഷകർ പ്രതീക്ഷിച്ചു കാണില്ല.

മെഴ്സിഡസ് ജി-വാഗൺ ഇ ക്ലാസ്, റേഞ്ച് റോവർ, ബെന്റ്ലി, ലെക്സസ്, ലാന്റ് ക്രൂയിസർ, ജീപ്പ്, ഡോഡ്ജ് തുടങ്ങിയ വാഹനങ്ങൾ അരങ്ങ് വാഴുന്ന അംജദിന്റെ ഗ്യാരേജിലേക്കാണ് ഇപ്പോൾ റോൾസ് റോയിസിന്റെ അത്യാഡംബര കൂപ്പെ മോഡലായ ഈ ചുവപ്പൻ റെയിത്തും സ്ഥാനം പിടിച്ചിരിക്കുന്നത്. വാഹനത്തിന്റെ മേന്മകളും പ്രത്യേകതകളും ആർക്കും വിവരിക്കേണ്ടതില്ലാത്തത്ര പ്രശസ്തമായ വാഹനം തന്നെ സമ്മാനിച്ചതിൽ സോഷ്യൽ മീഡിയ ഒന്നാകെ അത്ഭുതത്തിൽ ആണ്.

Marjana
Amjad
Marjana

Be the first to comment

Leave a Reply

Your email address will not be published.


*