വയസ്സ് അമ്പതിനടുത്തു ഇന്നും സൗന്ദര്യ റാണി തന്നെ 🔥🥰 ലോക സുന്ദരി ഐശ്വര്യ റായുടെ പുത്തൻ ഫോട്ടോസ് കാണാം

രാമ്പ് വാക്കിൽ തിളങ്ങി ഐശ്വര്യ റായി.

സൗന്ദര്യത്തിന് പര്യായമായി എന്നും ഇന്ത്യൻ ജനത പറയുന്ന പേരാണ് ഐശ്വര്യ റായി. ഇപ്പോഴത്തെ ന്യൂജനറേഷൻ പിള്ളേർക്ക് താരത്തിന്റെ റേഞ്ച് അറിയില്ലെങ്കിലും, ഒരുകാലത്ത് യുവാക്കളുടെ ഉറക്കം കെടുത്തിയ നടിയായിരുന്നു ഐശ്വര്യ. ആരെങ്കിലും ഒന്ന് ഒരുങ്ങി വന്നാൽ താനാരാ ഐശ്വര്യ റായി ആണോ എന്ന് ഇപ്പോഴും പലരും ചോദിക്കാറുണ്ട്. അതുതന്നെയാണ് താരം ഇവിടെ ഉണ്ടാക്കിയ ഓളം.

സൗത്ത് ഇന്ത്യൻ സിനിമയിലും ബോളിവുഡിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഐശ്വര്യറായി. ഒരു സമയത്ത് ഏറ്റവും ഭംഗി എന്നതിന്റെ മറ്റൊരു പേരായിരുന്നു ഐശ്വര്യ. സൗന്ദര്യത്തോടൊപ്പം അഭിനയം കൂടിയായപ്പോൾ താരം പെട്ടെന്നുതന്നെ ഇന്ത്യൻ ജനതയ്ക്കിടയിൽ ഒരു വികാരമായി മാറി. സോഷ്യൽ മീഡിയ ഒന്നും സജീവമല്ലാത്ത കാലത്താണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തു എന്നുള്ളത് മറ്റൊരു കാര്യമാണ്.

1994 ൽ ലോക സുന്ദരിപ്പട്ടം കരസ്ഥമാക്കിയ താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അഭിനയ ജീവിതത്തിലൂടെ ഇന്ത്യയിലെ ഏറ്റവും സക്സസ്ഫുൾ ആയ സെലിവബ്രിറ്റി എന്ന പേര് താരം സ്വന്തമാക്കി. ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി എന്ന ഖ്യാതിയും താരം സ്വന്തമാക്കി. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകളും താരത്തെ തേടിയെത്തി. ചുരുക്കിപ്പറഞ്ഞാൽ സകലമേഖലകളിലും താരം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

ഇപ്പോൾ 47 വയസ്സിന്റെ നിറവിൽ ആണ് താരം. പക്ഷേ ഇന്നും താരം സൗന്ദര്യം കാത്തു സൂക്ഷിക്കുക യാണ്. 47 വയസ്സുള്ള താരത്തിന്റെ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടു ഇരിക്കുകയാണ് ആരാധകലോകം. താരം വീണ്ടുമൊരു റാംപ് വാക്കിൽ വെള്ള വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ട് ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ഇന്നും പഴയ സൗന്ദര്യത്തിന് ഒരു കുറവും ഇല്ല എന്നാണ് ആരാധകർ പറയുന്നത്. ഒരുപാട് വർഷങ്ങൾക്കു ശേഷമാണ് താരം വീണ്ടും രാമ്പ് വാകിൽ പ്രത്യക്ഷപ്പെട്ടത്.

മോഡലിംഗ് രംഗത്തിലൂടെ കരിയർ ആരംഭിച്ച താരം 1997 ൽ മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന തമിഴ് സിനിമയിലൂടെ യാണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഓർ പ്യാർ ഹോ ഗയ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത് . പത്മശ്രീ അംഗീകാരം ഉൾപ്പെട്ട അഭിനയജീവിതത്തിൽ എണ്ണമറ്റ അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.

പ്രശസ്ത ബോളിവുഡ് കുടുംബമായ ബച്ചൻ കുടുംബത്തിലെ അംഗമാണ് താരം. ബോളിവുഡ് സൂപ്പർ താരം അഭിഷേക് ബച്ചന്റെ ഭാര്യയായി നല്ല കുടുംബിനിയായി, ഒരു കുട്ടിയുടെ അമ്മയായി താരമിപ്പോൾ സന്തോഷകരമായ കുടുംബ ജീവിതം മുന്നോട്ടു നയിച്ചു കൊണ്ടിരിക്കുകയാണ്. സിനിമയിൽനിന്ന് താരം പൂർണ്ണമായും വീട്ടിൽ നിന്നിട്ടില്ല. മണിരത്നം സംവിധാനം ചെയ്ത് പുറത്തിറങ്ങാൻ പോകുന്ന സൂപ്പർഹിറ്റ് ബ്രഹ്മാണ്ഡ സിനിമയായ പൊന്നിയൻ സെൽവൻ എന്ന സിനിമയിലൂടെ താരം വീണ്ടും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ പോവുകയാണ്. വിക്രം, ജയംരവി, കാർത്തി, തൃഷ, ഐശ്വര്യലക്ഷ്മി, ജയറാം, പ്രകാശ് രാജ് തുടങ്ങിയ വലിയ താരനിര തന്നെയാണ് ഈ സിനിമയിലുള്ളത്.

Aishwarya
Aishwarya
Aishwarya
Aishwarya

Be the first to comment

Leave a Reply

Your email address will not be published.


*