

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഭാവന. കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് പ്രേക്ഷകർ ഭാവനയെ ഇഷ്ടപ്പെടുന്നത്. മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ സജീവമാണ് താരം. ഒരു പതിറ്റാണ്ടിലേറെയായി താരം ചലച്ചിത്ര മേഖലകളിൽ സജീവമാണ്.

താരം ഇതിനോടകം അറുപതിലധികം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. 2018 ജനുവരിയിൽ ആയിരുന്നു താരത്തിന്റെ വിവാഹം. കന്നട സിനിമ നിർമ്മാതാവായ നവീൻ ആണ് താരത്തിന്റെ ജീവിതപങ്കാളി. മലയാളത്തിലെ ഒട്ടുമിക്ക മുൻനിര താരങ്ങളുടെ കൂടെയും അഭിനയിക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. സിഐഡി മൂസ, ക്രോണിക് ബാച്ചിലർ തുടങ്ങിയ സിനിമകൾ വലിയ വിജയമായിരുന്നു.

ചിന്താമണി ഫൈറ്റേഴ്സ് ചെസ്സ് തുടങ്ങിയവയും വലിയ വിജയങ്ങളായി. ദൈവനാമത്തിൽ നരൻ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു. ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലൂടെയാണ് ഭാവന ഒരു ശക്തമായ തിരിച്ചു വരവ് നടത്തിയത് ചിത്രത്തിൽ ഒരു അതിഥി വേഷത്തിലാണ് താരം ഉണ്ടായിരുന്നത് ചെറിയ സമയം മാത്രമാണ് താരത്തെ സ്ക്രീനിൽ കാണാവുന്നത് എങ്കിലും വളരെയധികം ശ്രദ്ധേയമായിരുന്നു ആ വേഷം.

തമിഴിലും തെലുങ്കിലും ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ ഒരുപിടി മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകൾക്ക് അപ്പുറം ഇപ്പോൾ കന്നടയിലും താരം അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളുടെ സജീവമായി ഇടപഴകാറുള്ള താരത്തിന്റെ പുതിയ സിനിമാ വിശേഷങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ ഒന്നാകെ തരംഗം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നത്.

കന്നടയിൽ ആണ് പുതിയ ചിത്രം ഒരുങ്ങുന്നത്.
ശ്രീകൃഷ്ണ അറ്റ് ജിമെയിൽ ഡോട്ട് കോം എന്നാണ് സിനിമയുടെ പേര് ഇപ്പോൾ ചിത്രത്തിന്റെ ട്രൈലെർ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഡാർലിംഗ് കൃഷ്ണ എന്ന അറിയപ്പെടുന്ന സുനിൽ കുമാറാണ് ഭാവനയുടെ നായകനായി എത്തുന്നത്. വക്കീലായിട്ടാണ് ചിത്രത്തിൽ ഭാവന അഭിനയിക്കുന്നത്. ഒഴിമുറി എന്ന മലയാള സിനിമയ്ക്ക് ശേഷം വീണ്ടും താരം വക്കീലായി എത്തുന്ന സിനിമയാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്.

ട്രൈലറിൽ തന്നെ ഭാവനയുടെ റോൾ ഗംഭീരമാണെന്നാണ് ആരാധകർക്കും പ്രേക്ഷകർക്കും പറയാനുള്ളത്. നാഗശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൃഷ്ണയെയും ഭാവനയും കൂടാതെ ദത്തന, അരുൺ സാഗർ, സുഹാസിനി, രംഗയാന രഘു തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം അസൂയാവഹമായ പിന്തുണ താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ ട്രെയിലർ വളരെ പെട്ടെന്നാണ് വൈറലായത്.







Leave a Reply