സ്ലിം ബ്യൂട്ടിയായി നടി ശ്വേത മേനോൻ.. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കാണാം 😍🔥

ശ്വേതാ മേനോൻ ന്റെ കിടിലൻ ഫോട്ടോകൾ കാണാം.

നടി മോഡൽ ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് ശ്വേതാ മേനോൻ. അഭിനയം കൊണ്ട് ആരും കൊതിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്താനും താരത്തിന് കഴിഞ്ഞു.

1994 ലെ ഫെമിന മിസ് ഇന്ത്യ ഏഷ്യാ പസിഫിക് സൗന്ദര്യ മത്സര ജേതാവാണ് താരം. ഹിന്ദി മലയാളം എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം ചുരുക്കം ചില തെലുങ്ക് തമിഴ് സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1991 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. മോഡലിംഗ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ താരത്തിന്റെ പുത്തൻ ഫോട്ടോകൾ എന്നും പ്രചരിപ്പിക്കാറുണ്ട് . ബോൾഡ് വേഷങ്ങളിൽ സിനിമയിൽ സാധാരണയായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. സ്ലിം ബ്യൂട്ടി ആയാണ് താരം പുത്തൻ ഫോട്ടോയിൽ കാണപ്പെടുന്നത്. താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

1990 കാലഘട്ടത്തിൽ മോഡലിംഗ് രംഗത്ത് സജീവമായി നിലകൊണ്ട താരം സിനിമയിലും തന്റെ ചുവടുവെച്ചു. 1991 ൽ പുറത്തിറങ്ങിയ അനശ്വരം എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമാരംഗം മോഡൽ രംഗവും ഒരുപോലെ കൊണ്ടുപോകാൻ താരത്തിനു സാധിച്ചു.

മോഡലിംഗ് രംഗത്ത് സജീവമായതുകൊണ്ടുതന്നെ ബോളിവുഡ് ലും താരത്തിന് അവസരങ്ങൾ ലഭിച്ചു. പല സൂപ്പർസ്റ്റാറുകളോടൊപ്പം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് കഴിഞ്ഞു. 1995 ൽ പുറത്തിറങ്ങിയ ദേശദ്രോഹുലു എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറി. 1997 ൽ സുനിൽഷെട്ടി ശില്പ ഷെട്ടി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ പൃഥ്വി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ഹിന്ദി സിനിമയിൽ തുടക്കം കുറിച്ചു.

പല സിനിമകളിലും ഡാൻസറായും ക്യാമയോ റോളിലും സ്പെഷ്യൽ അപ്പിയറൻസ് എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടു. ബോൾഡ് കഥാപാത്രങ്ങൾ ചെയ്യുന്നതിൽ താരത്തിന്റെ കഴിവ് അപാരമാണ്. ഒട്ടനവധി മലയാള സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സാൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ഷോർട്ട് ഫിലിമുകളിൽ പ്രത്യക്ഷപ്പെട്ട താരം ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും തിളങ്ങിയിട്ടുണ്ട്.

Shwetha
Shwetha
Shwetha

Be the first to comment

Leave a Reply

Your email address will not be published.


*