അഞ്ചുവർഷം കൊണ്ട് എന്നാ മാറ്റം!! ബേബി നൈനിക. സോഷ്യൽ മീഡിയയിൽ തരംഗമായി പുത്തൻ ഫോട്ടോകൾ….

ബേബി എന്ന പേരിൽ മലയാള സിനിമയിൽ കടന്നുവന്ന പല ബാലതാരങ്ങൾ ഇപ്പോൾ മലയാള സിനിമയിലെ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങി കഴിഞ്ഞിരിക്കുന്നു. ബേബി സനുഷ, ബേബി നയൻതാര തുടങ്ങിയവരൊക്കെ സിനിമയിലെ മുഖ്യധാരയിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു. ഇതുപോലെത്തെ പലരും മറ്റു പല ഭാഷകളിലും തിളങ്ങി നിൽക്കുകയാണ്.

ബാല വേഷം കൈകാര്യം ചെയ്തുകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് ബേബി നൈനിക. ഒരൊറ്റ സിനിമയിൽ അഭിനയിച്ചുകൊണ്ട് ഒരു വലിയ ആരാധക കൂട്ടത്തെ നേടിയെടുക്കാൻ ഈ കൊച്ചു കലാകാരിക്ക് സാധിച്ചിട്ടുണ്ട്. ചെറിയ പ്രായത്തിൽ തന്നെ ആരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് ഈ കൊച്ചുമിടുക്കി കാഴ്ചവച്ചത്.

2016 ൽ വിജയ് നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമയായ തെറി യിലാണ് നൈനിക ഏവരേയും അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവച്ചത്. ജോസഫ് കുരുവിള എന്ന വേഷം കൈകാര്യം ചെയ്ത വിജയുടെ ആറു വയസ്സുള്ള മകളായാണ് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഇളയദളപതി വിജയ് യും ബേബി നൈനികയും തമ്മിലുള്ള കോംബോ വളരെ മികച്ചതായിരുന്നു.

2015 ൽ മമ്മൂട്ടി-നയൻതാര തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ഭാസ്കർ ദി റാസ്കൽ എന്ന മലയാള സിനിമയുടെ തമിഴ് പതിപ്പായ ഭാസ്കർ ഒറു റാസ്കൽ എന്ന സിനിമയിലും നൈനിക വേഷം ചെയ്തിട്ടുണ്ട്. അരവിന്ദ് സ്വാമി അമല പോൾ എന്നിവരാണ് ഈ സിനിമയിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. അമലപോളിന്റെ മകളായ ശിവാനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

2016 ൽ കൊച്ചു കുട്ടിയായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട നൈനിക അല്ല ഇപ്പോൾ. താര ത്തിന്റെ പുത്തൻ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടു ഇരിക്കുകയാണ് ആരാധകലോകം. കൊച്ച് അങ്ങ് വളർന്നുവലുതായി. അമ്മ മീന യോടൊപ്പം ഉള്ള പുത്തൻ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി പ്രചരിക്കുന്നത്. തെരി സിനിമയിലെ കൊച്ചു കലാകാരി സുന്ദരി ആയി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട് .

സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നുംതാരം മീനയുടെ മകളാണ് നൈനിക. അഭിനയത്തിൽ അമ്മയുടെ പാത പിന്തുടരുകയാണ് മകൾ. ഒരു സമയത്ത് സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായി മീന മാറിയിരുന്നു. താരം ഇപ്പോഴും സിനിമയിൽ സജീവമാണ്. മോഹൻലാൽ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായ ദൃശ്യത്തിലെ രണ്ടു ഭാഗത്തിലും നായികവേഷം കൈകാര്യം ചെയ്തത് മീന തന്നെയായിരുന്നു. അമ്മയും മകളും അഭിനയം കൊണ്ട് വിസ്മയം തീർക്കുകയാണ്.

Nainika
Nainika

Be the first to comment

Leave a Reply

Your email address will not be published.


*