

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വ്യക്തിയാണ് മോൻസൺ മാവുങ്കൽ. തട്ടിപ്പുകേസിൽ ആണ് മോൺസൺ മാവുങ്കൽ അകത്തായത്. അദ്ദേഹത്തിന്റെ തട്ടിപ്പിന് ഇരയായവർ കൂടുതലും സെലിബ്രിറ്റി ലിസ്റ്റിൽ ഉള്ളവരാണ് എന്നുള്ളത് മറ്റൊരു ഞെട്ടിക്കുന്ന കാര്യമാണ്.

സെലിബ്രിറ്റി ലിസ്റ്റിൽ ഉള്ള ഒരു വ്യക്തിയായിരുന്നു നടി ശ്രുതി ലക്ഷ്മി. താരത്തിന് മോൺസൺ മാവുങ്ക്ൾ ആയി വ്യക്തിപരമായ ബന്ധം ഉണ്ട് എന്ന് പല വാർത്തകളിലും പ്രചരിച്ചിരുന്നു. എന്നാൽ ഇത് ശുദ്ധ അസംബന്ധമാണെന്നും, തനിക്ക് വ്യക്തിപരമായി മോൺസനുമായി യാതൊരു ബന്ധവും ഇല്ല എന്നും താരം ഈ അടുത്ത് വെളിപ്പെടുത്തുകയുണ്ടായി.

പക്ഷേ മോൻസനുമായി പ്രൊഫഷണൽ ലെവലിൽ ബന്ധമുണ്ടായിരുന്നുവെന്നും താരം പറയുന്നുണ്ട്. പ്രവാസി മലയാളി അസോസിയേഷനും ആയി ബന്ധപ്പെട്ട ഡാൻസ് പരിപാടികളിൽ പങ്കെടുത്തു കൊണ്ടും, പല റിയാലിറ്റി ഷോകളിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത് കൊണ്ടും അദ്ദേഹത്തോട് ആ ഒരു നിലയിൽ മാത്രം ബന്ധം സ്ഥാപിച്ചിരുന്നു എന്ന് താരം വ്യക്തമാക്കി.

ഞാൻ മോൺസൺ മാവുങ്കലിന്റെ പേഷ്യൻസ് ആയിരുന്നു എന്നും, അദ്ദേഹത്തിന്റെ മരുന്നുകൾ എനിക്ക് ഇഫക്ട് ചെയ്തിരുന്നുവെന്നും, എന്നാൽ ഇപ്പോൾ അദ്ദേഹം ഡോക്ടർ അല്ല എന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി എന്നും താരം പറയുകയുണ്ടായി. ഒരു സീരിയൽ ഷൂട്ടിംഗ് കഴിഞ്ഞാണ് ഞാൻ ഈ വിവരം കേട്ടത്, എനിക്ക് ഒരിക്കലും അത് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് താരം വ്യക്തമാക്കി.

കേരളത്തെ ഞെട്ടിച്ച കേസ് ആയിരുന്നു മോൺസൺ മാവുങ്കൽ നടത്തിയ തട്ടിപ്പുകേസ്. തന്റെ പക്കൽ പല പുരാതന വസ്തുക്കൾ കൈവശമുണ്ടെന്നും, അതൊക്കെ 100% ചരിത്ര നിർമ്മിതികൾ ആണെന്നും പറഞ്ഞു കൊണ്ടാണ് മാവുങ്കൽ തട്ടിപ്പ് തുടങ്ങിയത്. യേശുവിനെ ഒറ്റിക്കൊടുത്ത വെള്ളിക്കാശു മുതൽ, പ്രവാചകൻ കൈകൊണ്ട് നിർമ്മിച്ച മൺപാത്രം വരെ തന്റെ കയ്യിലുണ്ട് എന്ന അവകാശവാദമാണ് അദ്ദേഹം ഉയർത്തിയത്. ടിപ്പുസുല്ത്താന്റെ സിംഹാസനം അടക്കം അദ്ദേഹം സന്ദർശകരെ പറഞ്ഞ് വിശ്വസിച്ചിരുന്നു.

സാമൂഹിക-സാംസ്കാരിക കലാ കായിക മേഖലയിൽ തിളങ്ങിനിൽക്കുന്ന പല പ്രമുഖ സെലിബ്രിറ്റികളും അദ്ദേഹത്തിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നുള്ളതാണ് ഏറെ ശ്രദ്ധേയം. പ്രബുദ്ധരായ മലയാളികൾ, അതും ബുദ്ധിജീവികൾ എന്ന് അവകാശപ്പെടുന്ന പലരും ഇദ്ദേഹത്തിന്റെ തട്ടിപ്പിന് എങ്ങനെ ഇരയായി എന്ന് ചിന്തിക്കേണ്ട വിഷയമാണ്.



Leave a Reply