മലയാളത്തിലെ ഒരു സിനിമയിൽ മാത്രം അഭിനയിച്ച നായികമാരുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ…

മലയാള ഭാഷയിൽ ഒരു സിനിമയിൽ മാത്രം അഭിനയിക്കുകയും മികച്ച പ്രേക്ഷകപ്രീതിയും ആരാധക അഭിപ്രായവും ഇത്രത്തോളം നിലനിർത്തുകയും ചെയ്ത നടിമാരുണ്ട്. ലോക സിനിമ മേഖലയിൽ മലയാളം ഇടം നേടി വർഷങ്ങളായിട്ടും ഇവരുടെ പേരുകളും അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷകർ മറന്നിട്ടില്ല എന്നത് മികവിന്റെ അത്ഭുതകരമായ റിസൾട്ട് തന്നെയാണ്.

ഒറ്റ ചിത്രം കൊണ്ട് ശ്രദ്ധിക്കപ്പെടുകയും പിന്നീട് മലയാള സിനിമയിൽ മുഖം കാണിക്കുക പോലും ചെയ്യാത്ത നടിമാരുണ്ട്. പ്രിയം എന്ന ഒരൊറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ മികച്ച അഭിപ്രായങ്ങൾക്ക് പാത്രമായ നടിയാണ് ദീപ നായർ. കുഞ്ചാക്കോ ബോബൻ തിലകൻ ജഗതി ശ്രീകുമാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ഈ സിനിമ മികച്ച പ്രേക്ഷകർ പ്രീതി നേടിയതു പോലെ താരവും ശ്രദ്ധാകേന്ദ്രമായി.

മോഹൻലാൽ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയാണ് വന്ദനം. വന്ദനത്തിലെ ഗാഥ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഭിനേത്രിയെ പ്രേക്ഷകർ ഒരുകാലത്തും മറക്കില്ല. എന്ന് എന്നോട് പറ എന്ന് ഡയലോഗും മറ്റു രസകരമായതും ആഴം ഉള്ളതുമായ അഭിനയ മുഹൂർത്തങ്ങൾ മലയാളി പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. അന്യഭാഷാ ചിത്രങ്ങളിൽ താരം അഭിനയിച്ചുവെങ്കിലും മലയാളത്തിൽ പിന്നീട് താരത്തെ കണ്ടില്ല.

മഴവില്ല് എന്ന ഒരൊറ്റ ചിത്രം മതി പ്രീതി എന്ന കലാകാരിയെ മലയാളി പ്രേക്ഷകർ ഓർത്തിരിക്കാൻ. 1909 പുറത്തിറങ്ങിയ മഴവില്ല് എന്ന ചിത്രം ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നു. കുഞ്ചാക്കോ ബോബൻ വിനീത് തുടങ്ങിയവർ പ്രധാന കഥാപാത്രത്തിൽ എത്തിയ ഈ സിനിമയിൽ അഭിനയ പ്രാധാന്യമുള്ള വേഷമായിരുന്നു താരം അഭിനയിച്ച ഫലിപ്പിച്ചത്.

പകൽ പൂരം എന്ന ചിത്രത്തിൽ ഗീതാ മോഹൻദാസിന്റെ കൂടെ സഹനടിയായി അഭിനയിച്ച താരമാണ് ഡോക്ടർ കവിത ജോസ്. മുകേഷ് സലിം കുമാർ ജഗതി ശ്രീകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനാമിക എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇപ്പോൾ താരം ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു.

നക്ഷത്ര കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച ഗായത്രി രഘുറാം എന്ന അഭിനേത്രിയും ഇതുപോലെ ഒരൊറ്റ സിനിമ കൊണ്ട് മലയാളികളെ പിടിച്ചടക്കിയ നടിയാണ്. പൃഥ്വിരാജിന്റെ നായികയായി താരം എത്തുകയും ഒരുപാട് മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തു പക്ഷേ പിന്നീട് മലയാള സിനിമയിൽ താരത്തെ കണ്ടില്ല.

മലയാളി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച കേരള ഹൗസ് ഉടൻ വിൽപ്പനക്ക് എന്ന ചിത്രത്തിലെ നായികയായ രതി അറുമുഖം എന്ന അഭിനേത്രിയും ഒരു സിനിമ കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ്. പിന്നീട് തമിഴിലും തെലുങ്കിലും അഭിനയിച്ചു എങ്കിലും മലയാള സിനിമയിൽ താരത്തെ പിന്നീട് കണ്ടില്ല.

Rathi
Girija

Be the first to comment

Leave a Reply

Your email address will not be published.


*