

ഒരു സമയത്ത് മലയാള സിനിമയിലെ വസന്ത നായികമാർ ഇവരാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയുടെ സമയമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന നമ്മൾ സോഷ്യൽ മീഡിയ ഇല്ലാതെ ഒരു ദിവസം പോലും കഴിഞ്ഞുകൂടാൻ പറ്റില്ല എന്ന മട്ടിലാണ്. സോഷ്യൽ മീഡിയ അത്രത്തോളം നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നത് വാസ്തവമാണ്. സോഷ്യൽ മീഡിയയിൽ പല ആപ്ലിക്കേഷനുകൾ ഇന്ന് നമ്മുടെ ജീവിതത്തിലെ ഒരു ഭാഗമായി മാറിയിട്ടുണ്ട്.

ഇന്നത്തെ ഒട്ടുമിക്ക എല്ലാ സെലിബ്രിറ്റികളും സോഷ്യൽ മീഡിയയിൽ സജീവമാണ്. സോഷ്യൽ മീഡിയയിൽ തീരെ സജീവമല്ലാത്ത സെലിബ്രിട്ടികൾ വളരെ കുറവായിരിക്കും എന്നതിൽ സംശയമില്ല. സമൂഹമാധ്യമങ്ങളിൽ സജീവമായി നിലകൊണ്ട് ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കുകയാണ് പലരും.

ഒന്നോ രണ്ടോ സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ട് കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത പല സെലിബ്രിറ്റികളും ഇന്ന് നമ്മുടെ നാട്ടിലുണ്ട്. കാരണം ഇവർ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. സിനിമയിലും സീരിയലിലും ലഭിക്കുന്ന പ്രശസ്തിയെ ക്കാൾ കൂടുതൽ അംഗീകാരവും പോപ്പുലാരിറ്റിയും സോഷ്യൽ മീഡിയയിൽ ഇവർക്ക് ലഭിക്കുന്നുണ്ട് എന്നതാണ് പ്രധാന കാരണം.

2010 നു ശേഷം ആണ് സോഷ്യൽ മീഡിയ സജീവമായി വന്നത്. അതുകൊണ്ടുതന്നെ ഈ കാലയളവിൽ സിനിമയിലേക്ക് കടന്നുവന്ന പല നടിമാരും പെട്ടെന്നുതന്നെ വൈറൽ ആവുകയും ചെയ്തു. എന്നാൽ അതിനുമുമ്പ് മലയാള സിനിമയിൽ സജീവമായ പല നടിമാരും ഇന്നും മലയാളികളുടെ മനസ്സിൽ നിത്യവസന്തം ആയി നില്കുന്നുണ്ട്.

ഇന്നത്തെ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് സോഷ്യൽ മീഡിയ എന്നൊരു സംഭവം ഇല്ലാത്ത കാലത്ത് ഇവർക്ക് ലഭിച്ചത്. ഇന്നത്തെ പുതുമുഖ നടിമാർക്ക് പോലും സ്വപ്നം കാണാൻ പറ്റാത്ത അംഗീകാരമാണ് യുവാക്കൾക്കിടയിലും കുടുംബ പ്രേക്ഷകർക്കിടയിലും അവർക്ക് ലഭിച്ചത്. അത്തരത്തിലുള്ള നടിമാർ ഇവരാണ്.

മലയാളസിനിമയിൽ വിരോധികൾ ഇല്ലാത്ത മലയാളത്തിലെ സ്വന്തം അഹങ്കാരമായ നവ്യാനായർ. പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ആദ്യ സിനിമയിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനം ആണ് താരം കാഴ്ചവച്ചത്. പിന്നീടങ്ങോട്ട് മലയാളത്തിൽ ഒരുപാട് പ്രമുഖ നടന്മാരുടെ കൂടെ ഒരുപാട് മികച്ച സിനിമകളിൽ വേഷമിടാൻ താരത്തിനു സാധിച്ചു. മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്ന താരം.

നിലവിൽ മലയാള സിനിമയിൽ സജീവമല്ലെങ്കിലും, സൗത്ത് ഇന്ത്യയിലെ മറ്റു പല ഭാഷകളിൽ ഇപ്പോഴും സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ഭാവനയാണ് മറ്റൊരു താരം. താരമിപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. പക്ഷേ സോഷ്യൽ മീഡിയ ഇല്ലാത്ത കാലത്ത് ഭാവന എന്ന നടി ഉണ്ടാക്കിയ ഓളം ചെറുതല്ല. പല വിവാദങ്ങളും താരത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള പല കഥാപാത്രങ്ങളും താരം അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്.

ഒരു സമയത്ത് മലയാള യുവാക്കൾക്കിടയിൽ ക്രഷ് എന്ന നിലയിൽ അറിയപ്പെട്ടിരുന്ന താരമാണ് കാവ്യാ മാധവൻ. മലയാള സിനിമാ നടൻ ദിലീപിന്റെ ഭാര്യ എന്ന നിലയിലും താരം അറിയപ്പെടുന്നു. മലയാളത്തിലെ എല്ലാ പ്രമുഖ നടന്മാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.

കേരള സംസ്ഥാന അവാർഡ് അടക്കം നിരവധി അവാർഡുകൾ നേടിയെടുത്ത മലയാളത്തിന്റെ പ്രിയ നായിക മീര ജാസ്മിൻ ആണ് മറ്റൊരു താരം. അഭിനയ പ്രാധാന്യമുള്ള പല സ്ത്രീ കഥാപാത്രങ്ങളും വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അച്ചുവിന്റെ അമ്മ, രസതന്ത്രം തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമാണ്.




Leave a Reply