ഇങ്ങനെ ജെട്ടി ഇട്ടുകൊണ്ട് പബ്ലിക് പോസ്റ്റിൽ വരുന്നത് നമ്മുടെ സംസ്കാരത്തിന് യോജിക്കുന്നതല്ല. ടോവിനോയുടെ ഫോട്ടോക്ക് താഴെ സദാചാര കമന്റുകൾ.

സദാചാരവാദികളുടെ ആക്രമണങ്ങൾ സമൂഹമാധ്യമങ്ങളിൽ നിത്യവും കാണാൻ സാധിക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും സിനിമാ നടിമാരുടെ ഫോട്ടോകൾക്ക് താഴെയാണ് ഇത്തരത്തിലുള്ള ചൊറി കമന്റുകൾ സാധാരണയായി കാണാൻ സാധിക്കുന്നത്. വസ്ത്ര ധാരണ യുടെ പേരിലാണ് കൂടുതലും സദാചാരവാദികളുടെ തെറിവിളിക്കാൻ കേൾക്കേണ്ടിവരുന്നത്.

പക്ഷേ ഇപ്പോൾ നടിമാരുടെ ഫോട്ടോകൾക്ക് മാത്രമല്ല നടന്മാരുടെ ഫോട്ടോകൾക്കും ഇത്തരത്തിലുള്ള സദാചാര കമന്റുകൾ നിറഞ്ഞൊഴുകുകയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മലയാളത്തിലെ യുവതാരം ടോവിനോ തോമസ് പങ്കുവെച്ച ഫോട്ടോക്ക് താഴെ വന്ന സദാചാര കമന്റുകൾ. ഇപ്രാവശ്യവും വസ്ത്രധാരണ തന്നെയാണ് വില്ലൻ.

ജെട്ടി ഇട്ടുകൊണ്ട് വർക്ക്ഔട്ട് ചെയ്യുന്ന കിടിലൻ ഫോട്ടോയാണ് ടോവിനോ തോമസ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. പലരും ഫോട്ടോയ്ക്ക് നല്ല രീതിയിലുള്ള കമന്റുകൾ രേഖപ്പെടുത്തുകയുണ്ടായി. അതേ അവസരത്തിൽ സദാചാര കമന്റുകളും നിറഞ്ഞുനിന്നു എന്ന് വേണം പറയാൻ.

” ഇങ്ങനെ ജട്ടി മാത്രം ഇട്ടു പബ്ലിക് പോസ്റ്റിൽ വരുന്നത് നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല. കഷ്ടം.. “
” സഹോദരാ നിന്റെ ശരീരം നിന്റെ വീട്ടിലുള്ളവരെ മാത്രം കാണിക്കുക” “സംസ്കാരം എന്നൊരു സാധനം ഇല്ലാതാവുന്നു കേരളത്തിൽ. എത്ര മോശമായ വസ്ത്രധാരണ യാണ്. സെലബ്രിറ്റി ഇങ്ങനെയാണോ മാതൃകയാക്കേണ്ടത്”

” ആരെ കാണിക്കാനാണ് ഈ കോപ്രായം. ശരീരം കാണിച്ച് കയ്യടി മേടിക്കാനുള്ള പരിപാടി ആണല്ലേ. മോശമായിപ്പോയി. നിങ്ങളെ ഇങ്ങനല്ല കണ്ടത്. സംസ്കാരമുള്ള ഒരാളാണെന്ന് കരുതിയിരുന്നു. ഡീസപ്പോയിന്റെഡ്.” ” അവസരം ഇല്ലെങ്കിൽ നിങ്ങൾക്ക് വല്ല ബാങ്കിൽ ജോലിക്ക് പൊയ്ക്കൂടെ സഹോദരാ” ” തുണിയുടെ നീളം കുറഞ്ഞാലെ ഇവനൊക്കെ അവസരം കിട്ടു, പുരുഷന്മാരെ പറയിപ്പിക്കാൻ ഓരോരുത്തരും വന്നോളും. “

എന്നിങ്ങനെയുള്ള കമന്റുകൾ ആണ് കാണാൻ സാധിക്കുന്നത്. മലയാള സിനിമയിലെ യുവ നായകമാരിൽ ഒരാളാണ് താരം. അഭിനയപ്രാധാന്യമുള്ള ഒരു പാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഗോദ, ഉയരേ, മായാനദി, എന്റെ ഉമ്മാന്റെ പേര്, ഉയരേ, കള തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്.

Tovino
Tovino

Be the first to comment

Leave a Reply

Your email address will not be published.


*