സന്തോഷ് പണ്ഡിറ്റിനോട് ഇവർ ചെയ്തത് ശരിയാണോ?? സോഷ്യൽ മീഡിയയിൽ നവ്യക്കും നിത്യ ദാസ്സിനുമേതിരെ വിമർശനം..

മലയാള ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഒരുപാട് ഫോളോവേഴ്സും ആരാധകരും ഉള്ള ജനപ്രിയ പരിപാടിയാണ് സ്റ്റാർ മാജിക്. സിനിമ മേഖലയിൽ തിളങ്ങി നിൽക്കുന്ന ഒരുപാട് വ്യക്തിത്വങ്ങൾ സ്റ്റാർ മാജികിന്റെ വേദിയിൽ അതിഥികളായി വന്നു പോയി. കൂട്ടത്തിൽ ഏറെ ശ്രദ്ധയാകർഷിച്ച അടുത്തിടെ ഉള്ള എപ്പിസോഡുകൾ നവ്യാനായരും നിത്യ ദാസും അടിച്ചു പൊളിച്ചവയായിരുന്നു.

മലയാള സിനിമയിൽ സജീവമല്ലെങ്കിലും പ്രേക്ഷകർക്കിടയിൽ എപ്പോഴും നിറസാന്നിധ്യമായി നിൽക്കുന്ന താരമാണ് നവ്യ നായർ. ചെയ്തുവെച്ച കഥാപാത്രങ്ങളുടെ മികവും പൂർണ്ണതയും അഭിനയ മേഖലയിൽ താരം പ്രകടിപ്പിക്കുന്ന ആത്മാർത്ഥതയും നിഷ്കളങ്കതയും എല്ലാം ആണ് ഈ പ്രശസ്തിക്ക് പിന്നിലെ പ്രധാന കാരണങ്ങൾ.

മലയാളത്തിൻ്റെ മുൻനിര നായകന്മാരുടെയൊക്കെ തോളോടുതോൾ ചേർന്ന് അഭിനയിക്കാനും പിന്നീട് അന്യഭാഷയിലേക്ക് ചേക്കേറാനും ഭാഷകൾക്ക് അതീതമായി നിറഞ്ഞ കൈയടിയോടെ സ്വീകരിക്കപ്പെടുന്ന ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിക്കാനും ഒരുപാട് ആരാധകരെ നേടാനും താരത്തിന് സിനിമാ മേഖലയിൽ അവസരം ലഭിച്ചു. തമിഴും കന്നഡയും തെലുങ്കിലുമടക്കം നവ്യ താരമായി.

കലോത്സവ വേദികളിലൂടെ മലയാള സിനിമയിലേക്കെത്തിയ നവ്യ തിരക്കുള്ള നടിയായി മലയാള സിനിമയിലും അന്യഭാഷകളിലും തിളങ്ങി നിൽക്കുന്ന സമയത്താണ് താരത്തിന്റെ വിവാഹം നടക്കുന്നത്. സിനിമയിൽ നിന്നും താൽക്കാലികമായി വിവാഹത്തോടെ വിട്ടുനിൽക്കുകയാണ് താരം ചെയ്തത്. ഇപ്പോൾ ടെലിവിഷൻ മേഖലകളിലൂടെ താരം തിരിച്ചുവരവ് തുടങ്ങിയിരിക്കുകയാണ്.

ഒരുപാട് മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച് മലയാളക്കരയിലെ പ്രേക്ഷകരുടെ ഇഷ്ടം ആവോളം സമ്പാദിച്ച താരമാണ് നിത്യാദാസ്. ഈ പറക്കും തളിക, ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ, സൂര്യകിരീടം എന്നീ സിനിമകളിലെ അഭിനയത്തിലൂടെ ഇപ്പോഴും താരത്തെ പ്രേക്ഷകർ ഓർത്തിരിക്കുന്നു. സിനിമാ മേഖലയിൽ തിരക്കുള്ള നടിയായി അഭിനയം തുടരുമ്പോഴാണ് താരത്തിന്റെയും വിവാഹം നടക്കുന്നത്.

വിവാഹത്തോടെ അഭിനയത്തിൽ നിന്നു താരവും വിട്ടുനിൽക്കുകയാണ് ഇപ്പോൾ. ഇങ്ങനെയൊക്കെയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നവ്യ നായരും നിത്യ ദാസും. കുടുംബ വിശേഷങ്ങളും യാത്രാ വിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരങ്ങൾ ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. അഭിനയിച്ച സമയങ്ങളിലെ കഥാപാത്രങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ചത് കൊണ്ടുള്ള പ്രേക്ഷകപ്രീതി ഇപ്പോഴും അവർ നിലനിർത്തുന്നുണ്ട്.

അതുകൊണ്ടുതന്നെയാണ് താരങ്ങളെ കുറിച്ചുള്ള വാർത്തകൾ ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് പ്രചരിക്കപ്പെടുന്നത്. ഇപ്പോൾ നിത്യ ദാസിനും നവ്യ നായർക്കും എതിരെ വിമർശനം ഉണ്ടായിരിക്കുകയാണ്. സന്തോഷ പണ്ഡിറ്റിനെ അപമാനിച്ചു എന്നാണ് താരങ്ങൾക്ക് എതിരെ പറയപ്പെടുന്ന ആരോപണം. സ്റ്റാർ മാജിക്കിൽ വെച്ചായിരുന്നു സംഭവം നടന്നത്.

നിത്യ ദാസ്, നവ്യ നായർ, ബിനു അടിമാലി തുടങ്ങിയവർ സ്റ്റേജിൽ ഉണ്ടായിരുന്നു. ആ സമയത്താണ് സന്തോഷ് പണ്ഡിറ്റിനെ സ്റ്റേജിലേക്ക് ക്ഷണിക്കപ്പെടുന്നത്. പിന്നീട് അവിടെ അവർ ചെയ്ത ഓരോന്നും മലയാളികൾ ലൈവായി വീക്ഷിച്ചു. ഈ എപ്പിസോഡുകൾ ആണ് സന്തോഷ് പണ്ഡിറ്റ് ആരാധകർക്കിടയിൽ ദേഷ്യം ഉളവാക്കിയിരിക്കുന്നത്.

ഒരിക്കലും അദ്ദേഹത്തിനോട് ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു എന്നും ഒരു രൂപ പോലും ആർക്കും കൊടുക്കാത്ത നവ്യക്ക് അദ്ദേഹതോട് ഇങ്ങനെ പെരുമാറാൻ എന്ത് യോഗ്യതയാണ് എന്നൊക്കെയാണ് പ്രേക്ഷകരിൽ നിന്നും ഉയരുന്ന ചോദ്യങ്ങൾ. എന്തായാലും ഈ വിഷയം ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.

Nithya
Navya
Nithya
Navya

Be the first to comment

Leave a Reply

Your email address will not be published.


*