അമ്പലങ്ങൾക്ക് വേണ്ടി നമ്മൾ ഒരുപാട് പൈസ ചെലവാക്കുന്നുണ്ട്. എന്തുകൊണ്ട് ഗവൺമെന്റ് സ്കൂളിന് വേണ്ടി ചെലവഴിച്ചു കൂടാ : ജ്യോതിക….

സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമാണ് നടി ജ്യോതിക. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തമിഴ് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം മലയാളം കന്നഡ ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

നിലപാടുകളും അഭിപ്രായങ്ങളും ഏത് വേദിയിലും തുറന്നുപറയുന്ന അപൂർവം ചില സൗത്ത് ഇന്ത്യൻ നടിമാരിലൊരാളാണ് താരം. താരം ഏവർക്കും പ്രിയങ്കരിയാണ്. വിമർശകരും വിരോധികളും തീരെ ഇല്ലാത്ത സൗത്ത് ഇന്ത്യൻ നടി എന്ന് വേണമെങ്കിലും വിശേഷിപ്പിക്കാം. എന്നും പുഞ്ചിരിയോടെയുള്ള താരത്തിന്റെ സമീപനം ഏവർക്കും ഇഷ്ടമാണ്.

താരം ഈയടുത്ത് നടത്തിയ ഒരു പ്രസംഗം ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ആ പ്രസംഗത്തിൽ താരം പറഞ്ഞ കാര്യത്തിന്റെ ഗൗരവമാണ് ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. താരം ഈയടുത്ത് ചെയ്ത ഒരു സിനിമയുടെ പശ്ചാത്തലം കൂടിയാണ് ഈ പറച്ചിൽ. അധ്യാപക വേഷത്തിലാണ് താരം സിനിമയിൽ പ്രത്യക്ഷപ്പെട്ടത്.

ഒരുപാട് സിനിമാലോകത്തെ പ്രമുഖ കലാകാരന്മാർ പങ്കെടുത്ത പരിപാടിയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
താരത്തിന്റെ പ്രസംഗത്തിന്റെ ഭാഗങ്ങൾ ഇങ്ങനെ..
” ഞങ്ങൾ അമ്പലങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്. ഒരുപാട് സംഭാവനകൾ നൽകുന്നുണ്ട്. അവിടുത്തെ നേർച്ചപ്പെട്ടിയിൽ പൈസ ഇടുന്നുണ്ട്. പക്ഷേ അതേ അവസരത്തിൽ എന്തുകൊണ്ട് ഗവർമെന്റ് സ്കൂളുകളുടെ ഉന്നമനത്തിനു വേണ്ടി നമുക്ക് പ്രവർത്തിച്ചു കൂടാ ? അതിനുവേണ്ടി നമ്മൾ അടുത്ത പ്രാവശ്യം ചിലവ് ചെയ്യണം. തമിഴ്നാട്ടിലെ 90 ശതമാനം യുവാക്കളും ഗവൺമെന്റ് കോളേജുകളിലാണ് പഠിക്കുന്നത്. ഈ ഗവൺമെന്റ് കോളേജുകളുടെ ഉന്നമനത്തിന് വേണ്ടി നമുക്ക് പ്രവർത്തിക്കണം. “
എന്നായിരുന്നു താരം പ്രസംഗത്തിൽ പറഞ്ഞത്.
നിറഞ്ഞ കയ്യടിയാണ് താരത്തിന്റെ വാക്കുകൾക്ക് ലഭിച്ചത്.

സൗത്ത് ഇന്ത്യൻ സിനിമയിൽ അഭിനയം കൊണ്ട് വിസ്മയിപ്പിക്കുന്ന പ്രമുഖ തമിഴ് നടൻ സൂര്യയുടെ ഭാര്യയാണ് ജ്യോതിക. ഇരുവരും ഇപ്പോഴും സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്നു. തന്റെ ഏത് വിജയത്തിനും ഭാര്യ ജ്യോതിക ആണ് കാരണമെന്ന് സൂര്യ പല വേദിയിലും പറഞ്ഞിട്ടുണ്ട്. ജ്യോതികയുടെ കാഴ്ചപ്പാടുകളും നിലപാടുകളും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.

ഫിലിം ഫെയർ അവാർഡുകളും, മൂന്നുപ്രാവശ്യം തമിഴ്നാട് സംസ്ഥാന അവാർഡ്, നാല് പ്രാവശ്യം ദിനകരൻ അവാർഡ്, തുടങ്ങി നിരവധി അവാർഡുകൾ അഭിനയ ജീവിതത്തിൽ താരത്തെ തേടിയെത്തിയിട്ടുണ്ട്. തമിഴ്നാട് ഗവൺമെന്റ് നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ ‘കലായ്മാമനി’ അവാർഡ് ജേതാവ് കൂടിയാണ് താരം. താരം ഇപ്പോഴും സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*