

മലയാളത്തിലെ ബ്രഹ്മാണ്ഡ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസിലൂടെ മലയാളി പ്രേക്ഷകർക്ക് ഒരുപാട് കഴിവുള്ള താരങ്ങളെ അടുത്ത് പരിചയപ്പെടാനും ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും വരെ നിലയുറപ്പിച്ച താരങ്ങൾക്ക് കൂടുതൽ പിന്തുണ നൽകാനും സാധിച്ചു. ഒരുപാട് പേരാണ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പ്രേക്ഷകർക്ക് സുപരിചിതരാകുന്നത്.

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളക്കരയെ പ്രിയങ്കരനായി മാറിയ വ്യക്തിത്വമാണ് ബഷീർ ബാഷി. താരത്തിന്റെ വ്യക്തി ജീവിതത്തിലെ വ്യത്യസ്തതകളും രണ്ട് വിവാഹം കഴിക്കുകയും രണ്ടു ഭാര്യമാരും ഒരുമിച്ച് ഒരു വീട്ടിൽ ജീവിക്കുകയും ചെയ്യുന്നു എന്നതും പ്രേക്ഷകർക്ക് താരത്തിലേക്ക് അടുക്കാനുള്ള വലിയ വാതിൽ തുറന്നു.

ഒരുപാട് വിമർശനങ്ങളും അത്ഭുത അഭിപ്രായങ്ങളും ഈ വിഷയത്തിൽ താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. പറയപ്പെട്ട വിമർശനങ്ങളെല്ലാം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെ കുടുംബ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് താരം മറുപടി പറയുകയും ചെയ്തിരുന്നു. എങ്ങനെ ഇത്ര സുഗമമായി കുടുംബ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു എന്ന ചോദ്യത്തിനു മറുപടി ആയിരുന്നു വെബ്സീരീസ്.

ഇപ്പോൾ താരത്തിന്റെ പിറന്നാൾ രണ്ട് ഭാര്യമാരും കൂടി ആഘോഷമാക്കിയതിന്റെ വാർത്തകളാണ് സോഷ്യൽ മീഡിയ മുഴുവൻ. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഈ ആഘോഷത്തിൽ പങ്കു ചേർന്നു എന്നതും ആഘോഷത്തിന് മാറ്റു കൂട്ടിയിട്ടുണ്ട്. ഒരു ഡയമണ്ട് മോതിരം ആണ് ബഷീറിൻറെ ഭാര്യമാർ ഗിഫ്റ്റ് ആയി നൽകിയത്.

ഇപ്രാവശ്യം ബർത്ത് ഡേ ആഘോഷത്തിനിടയിൽ പങ്കുവെച്ച ഒരു സർപ്രൈസ് കൂടെ വാർത്തകൾ ശ്രദ്ധേയമാക്കാൻ സഹായിച്ചിട്ടുണ്ട്. കുടുംബത്തിലേക്ക് ഉള്ള പുതിയ അതിഥിയെ പിറന്നാൾ ആഘോഷത്തിന് ഇടയിലാണ് താരം പരിചയപ്പെടുത്തിയത്. ഒരു മഹീന്ദ്ര താർ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. ഒരുപാട് കാലത്തെ ആഗ്രഹമാണ് ഈ വാഹനം സ്വന്തമാക്കണമെന്ന് ഉള്ളത് എന്നും ബഷീർ പറയുന്നു.

ബഷീറും ഭാര്യമാരും ഉൾപ്പെടെ എല്ലാവരും യൂട്യൂബിലൂടെയും മറ്റും വിശേഷങ്ങൾ പങ്കുവെച്ച് ആരാധകരോടുള്ള അടുപ്പം പുനസ്ഥാപിക്കാറുണ്ട്. ഒരു ബിസിനസുകാരൻ കൂടിയാണ് ബഷീർ. തൻറെ ഭാര്യമാരാണ് തനിക്ക് പ്രചോദനം തരുന്നത് എന്ന് താരം നേരത്തെ തുറന്നു പറഞ്ഞിരുന്നു. നിരവധി ആൽബങ്ങളിലും ബഷീർ അഭിനയിച്ചിട്ടുണ്ട്. താര കുടുംബത്തിന് ആരാധകരേറെ ആയതു കൊണ്ടു തന്നെ പിറന്നാളാഘോഷം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.





Leave a Reply