ദൃശ്യം 2 കിട്ടിയത് കൊണ്ടാണ് വിവാഹ ബന്ധം വേര്‍ പെടുത്തിയത്… ശരിയ്ക്കും അതൊരു വേദനയാണ്… തുറന്നു പറഞ്ഞ് അഞ്ജലി നായർ…

മോഡലായും നടിയായും തിളങ്ങി നിൽകുന്ന താരമാണ് അഞ്ജലി നായർ. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. മലയാളം സിനിമയിൽ സജീവ സാനിധ്യമാണ് താരം.

ബാലതാരമായി സിനിമയിൽ അരങ്ങേറിയ താരം പിന്നീട് പല സിനിമകളിലും പ്രധാന വേഷത്തിൽ തിളങ്ങി. 1994 ൽ പുറത്തിറങ്ങിയ മാനത്തെ വെള്ളിത്തേര് എന്ന സിനിമയിലാണ് താരം ആദ്യമായി ബാലതാരമായി പ്രത്യക്ഷപ്പെടുന്നത്. ടെലിവിഷൻ അവതാരകയായി തിളങ്ങാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഏകദേശം 100 ൽ പരം പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും താരം പ്രത്യക്ഷപ്പെട്ടു. 2010 ൽ പുറത്തിറങ്ങിയ നെല്ലു ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. 5 സുന്ദരികൾ, പട്ടം പോലെ, മുന്നറിയിപ്പ്, മിലി, ആഡ്, ബെൻ പുലിമുരുകൻ, ദൃശ്യം 2, ഒപ്പം, നമോ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്.

ദൃശ്യം 2 ൽ നിർണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. ദൃശ്യം 2 എന്ന ചിത്രത്തിലൂടെ തന്നെ കരിയറില്‍ വലിയൊരു ഉയര്‍ച്ചയുണ്ടാക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സരിതയെന്ന ഷാഡോ പൊലീസിന്റെ വേഷം അത്രത്തോളം താരം മികവുറ്റതാക്കി. എന്നാൽ ഇതിനിടയിൽ നെഗറ്റീവായി ഉണ്ടായ ചില അനുഭവങ്ങളാണ് താരമിപ്പോൾ പങ്കുവെക്കുന്നത്.

താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ച് തെറ്റായ തരത്തിലുള്ള വിമർശങ്ങളും കുത്തിപൊക്കലും ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറയുന്നത്. ദൃശ്യം 2വിന്റെ വിജയാഘോഷത്തില്‍ നില്‍ക്കുമ്പോള്‍ ഒരുപാട് പേര്‍ പറഞ്ഞ കാര്യം ദൃശ്യം 2 കിട്ടിയത് കൊണ്ടാണ് വിവാഹ ബന്ധം വേര്‍പെടുത്തിയത് എന്നാണ്. പക്ഷേ സത്യം അതല്ല എന്നാണ് താരം പറഞ്ഞത്.

ഞങ്ങളൊരു നാലഞ്ച് വര്‍ഷമായി പിരിഞ്ഞിട്ട് എന്നും ദൃശ്യം 2വല്ല കാരണം എന്നും താരം വ്യക്തമാക്കി. ദൃശ്യം പോലൊരു സിനിമയില്‍ വലിയ കഥാപാത്രം കിട്ടിയപ്പോള്‍ നിങ്ങള്‍ ജീവിതത്തെ മറന്നു പോയെന്നൊക്കെ മെസേജുകള്‍ വന്നിരുന്നു എന്നും അത് കാണുമ്പോൾ സങ്കടം ഉണ്ടായി എന്നും താരം പറയുന്നു. കാലം കഴിയുമ്പോൾ എങ്കിലും ഇത്തരക്കാർക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ എന്നാണ് താരം ഇതിനോട് ചേർത്തു പറഞ്ഞത്.

Anjali
Anjali
Anjali
Anjali

Be the first to comment

Leave a Reply

Your email address will not be published.


*