ദാൽ താടകത്തിലെ സന്തോഷ നിമിഷം പങ്ക് വെച്ച് നിമിഷ സജയൻ…🥰😍 ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ…

മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന നടന വ്യക്തിത്വമാണ് നിമിഷ സജയൻ. താരം വെള്ളിത്തിരയിലെത്തുന്നത് തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ ശ്രീജ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. 

ഈ സിനിമയിലെ അഭിനയത്തിന് പുതുമുഖ നടിക്കുള്ള വനിതാ  ഫിലിം അവാർഡ് താരത്തിന് ലഭിച്ചിരുന്നു. അതിനു ശേഷം മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു. 2017 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായത്. പഠന സമയത്ത് തന്നെ കലാകായിക രംഗങ്ങളിൽ താരം സജീവമായി പങ്കെടുത്തിരുന്നു.

അതുപോലെതന്നെ മാർഷ്യൽ ആർട്സ് പഠിച്ചതും ചെറുപ്പം മുതൽ തന്നെ. കൊറിയൻ ആയോധന കലയായ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റും താരം നേടിയിട്ടുണ്ട്. മാസ്സ്  കമ്മ്യൂണിക്കേഷനിൽ ബിരുദം പഠിക്കുന്ന സമയത്താണ് അഭിനയം പഠിക്കുവാൻ വേണ്ടി കൊച്ചിയിലേക്ക് എത്തുന്നത്.

ഒരു കുപ്രസിദ്ധ പയ്യൻ,  ചോല, മംഗല്യം തന്തുനാനേന, തുറമുഖം,  സ്റ്റാൻഡ് അപ്പ്, ബഹാർ, ജിന്ന് എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകൾ ആണ്.  ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയും മാലിക് എന്ന സിനിമയും മികച്ച പ്രേക്ഷക പ്രീതി താരത്തിന് നേടിക്കൊടുത്തിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ആരാധകരെയും താരം നേടിയെടുത്തു.

വളരെ സ്വാഭാവികമായ അഭിനയത്തിലൂടെ വളരെ വേഗത്തിലാണ് താരം പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്. ഏറ്റവും പ്രധാനമായി അഭിനയ പ്രസക്തിയുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത് കൊണ്ട് തന്നെ താരം വളരെ പെട്ടന്ന് തന്നെ മലയാളത്തിലെ മുൻനിര നായികമാരുടെ ഇടയിൽ മികച്ച സ്ഥാനം നേടിയെടുത്തു.

സമൂഹ മാധ്യമങ്ങളിൽ സജീവമായി താരം  ഇടപെടാറുണ്ട്. സമൂഹമാധ്യമങ്ങളിൽ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം പ്രേക്ഷകർക്കു വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ കാശ്മീർ യാത്രകളുടെ വളരെ മനോഹരമായ ചിത്രങ്ങൾ ആണ് ആരാധകർക്ക് വേണ്ടി താരം പങ്കുവച്ചിരിക്കുന്നത്.

ഭാരതത്തിലെ ഏറ്റവും മനോഹരമായ ദാല്‍ തടാകത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്ക് വെച്ചിരിക്കുന്നത്. വളരെ പ്രധാനമായും ശിക്കാര വള്ളത്തില്‍ നിന്നുള്ളതും ഫ്ലോട്ടിംഗ് മാര്‍ക്കറ്റിന്റെയും ചിത്രങ്ങളും താരം പങ്ക് വെച്ചിട്ടുണ്ട്. പോസ്റ്റ് ചെയ്തു വളരെ ചുരുങ്ങിയ സമയം കൊണ്ട് അനവധി പേരാണ് ഈ ചിത്രത്തിന് താഴെ  കമന്റുകളുമായി എത്തിയിരിക്കുന്നത്.

Nimisha
Nimisha
Nimisha
Nimisha

Be the first to comment

Leave a Reply

Your email address will not be published.


*