അമ്മക്ക് മുന്നിൽ വെച്ച് എനിക്ക് ഉമ്മവെക്കുന്നത് അഭിനയിക്കാൻ കഴിയില്ല… കാവ്യ അന്ന് പറഞ്ഞ നിബന്ധനകളെ കുറിച്ച് സംവിധായകൻ…

മലയാളത്തിലെ എക്കാലത്തെയും നായികമാരെ വെല്ലുന്ന അഭിനയം കാഴ്ച വെച്ച് അഭിനയ മേഖലയിൽ നിന്ന് വിട്ടു നിൽക്കുമ്പോഴും ഒരുപാട് ആരാധകരെ ചേർത്തു പിടിക്കുന്ന അഭിനേത്രിയാണ് കാവ്യ മാധവൻ. മലയാളത്തിൽ ശാലീന സൗന്ദര്യം ഉള്ള നായികയായിരുന്നു താരം എന്ന് എല്ലാവരും സമ്മതിച്ചിരുന്നു.

ബാലതാരമായാണ് താരം അഭിനയ മേഖലയിലേക്ക് എത്തുന്നത്. അഭിനയിച്ച ഓരോ വേഷങ്ങളിലൂടെയും ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് ചെറുപ്പം മുതൽ തന്നെ സാധിച്ചിട്ടുണ്ട്. ബാലതാരമായി അഭിനയിച്ച സിനിമകളും നായികയായി അഭിനയിച്ച സിനിമകളും എല്ലാം ഹിറ്റായത് താരത്തിന്റെ മികവു കൊണ്ടു കൂടിയാണ്.

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ ആദ്യമായി സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ബാലതാരമായി അഭിനയിച്ച സിനിമകളിൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. അതു കൊണ്ടുതന്നെയാണ് മലയാള സിനിമയിലെ ഭാവി വാഗ്ദാനം ആണ് എന്ന് ബാലതാരം ആയിരിക്കെ തന്നെ താരത്തെ കുറിച്ച് പലരും അഭിപ്രായപ്പെട്ടത്.

ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി അഭിനയിച്ചു തുടങ്ങുന്നത്. ഇപ്പോൾ അഭിനയ മേഖലയിൽ താരം സജീവമല്ല എങ്കിലും താരത്തിന്റെതായി പുറത്തുവരുന്ന ഫോട്ടോകളും വിശേഷങ്ങളും താരത്തെ കുറിച്ചുള്ള വാർത്തകളും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.. താരതിന്റെ സജീവമായ ആരാധകവൃന്ദം കൊണ്ട് തന്നെയാണ് ഇത്.

ഇപ്പോൾ താരത്തെ കുറിച്ച് സംവിധായകൻ കമൽ പറഞ്ഞ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ ചിത്രത്തിൽ ചുംബന രംഗം അഭിനയിക്കാൻ കാവ്യാ പറഞ്ഞ നിബന്ധനകൾ ആണ് സംവിധായകൻ കമൽ പറയുന്നത്. കാവ്യയുടെ കരിയറിൽ വലിയ മാറ്റങ്ങൾ സമ്മാനിച്ച ഒരു ചിത്രമായിരുന്നു അഴകിയ രാവണൻ. ഭാനു പ്രിയയുടെ കുട്ടിക്കാലമായിരുന്നു കാവ്യാ ആ ചിത്രത്തിൽ ചെയ്തിരുന്നത്.

വെണ്ണിലാ ചന്ദനകിണ്ണം എന്ന ഗാനരംഗത്തിൽ മമ്മൂട്ടിയുടെ ചെറുപ്പകാലം ചെയ്യുന്ന പയ്യനെ കാവ്യ കുളക്കടവിൽ വെച്ച് ഉമ്മ കൊടുക്കുന്ന ഒരു രംഗമുണ്ട്. ആ രംഗം ചെയ്യാൻ കാവ്യ മുന്നോട്ടു വച്ച നിബന്ധന അവിടെ ആരും ഉണ്ടായിരിക്കരുത് എന്ന് ആയിരുന്നു. അത് പറ്റില്ല മോളെ ഞാനും ക്യാമറാമാനും ഒക്കെ വേണ്ടേ എന്ന് താൻ പറഞ്ഞപ്പോൾ ആദ്യമൊന്നും അംഗീകരിച്ചില്ല എന്നാണ് സംവിധായകൻ പറയുന്നത്.

അമ്മയെയും അച്ഛനെയും നിർത്താം എന്ന് പറഞ്ഞതും കാവ്യ സമ്മതിച്ചിട്ടില്ല എന്നും സംവിധായകൻ വെളിപ്പെടുത്തി. അമ്മ ഉണ്ടെങ്കിൽ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നാണ് കാവ്യ പറഞ്ഞത് എന്നും പിന്നീട് അമ്മയെ മാറ്റി നിർത്തിയിട്ട് ആണ് അത്‌ എടുത്തത് എന്നും സംവിധായകൻ വ്യക്തമാക്കുകയാണ് ഉണ്ടായത്.

Kavya
Kavya
Kavya

Be the first to comment

Leave a Reply

Your email address will not be published.


*