

നിഷ്കളങ്കത മുറ്റിനിൽക്കുന്ന ബാല്യങ്ങൾ എന്ത് പ്രകടിപ്പിച്ചാലും ഏത് വേഷത്തിലും രൂപത്തിലും പ്രത്യക്ഷപ്പെട്ടാലും നിറഞ്ഞ കയ്യടിയോടെ മനുഷ്യ മനസ്സുകൾ സ്വീകരിക്കും. കൂട്ടത്തിൽ അല്പം കുസൃതിയും കഴിവും കൂടെ ദൈവം കനിഞ്ഞനുഗ്രഹിച്ച ബാല്യങ്ങൾ ആണെങ്കിൽ വൈറലാകുന്നതിന്റെ കാരണം അന്വേഷിക്കുന്നതിൽ അർത്ഥമില്ല.

ഇത്തരത്തിലൊരു ബാല്യമാണ് വൃദ്ധി വിശാലിന്റേത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത് പ്രേക്ഷകർ നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ച സാറാസ് എന്ന ചിത്രത്തിലെ തുള്ളി കളിക്കുന്ന കുഞ്ഞിപുഴു എന്ന ഒറ്റ ഡയലോഗിലൂടെ കാഴ്ചക്കാരെ മുഴുവൻ കുടുകുടാ ചിരിപ്പിച്ച മലയാള ചലചിത്ര ബാല താരങ്ങൾക്കിടയിലെ അഭിമാനമാണ് ഇപ്പോൾ താരം.

താരത്തിന്റെ വാത്തി കമിങ് ഡാൻസ് ഒരുപാട് പേർ വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി മാറ്റിയിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ ആണ് ബേബി വൃദ്ധി മലയാളികളുടെ മനസ് കവർന്നത്. ഡാൻസർമാരായ വിശാൽ കണ്ണൻ്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി. ഡാൻസ് ആണെങ്കിലും മറ്റെന്താണെങ്കിലും കാഴ്ചക്കർക്കൊരു കുറവുമില്ല.

ടിക് ടോക്ക് വീഡിയോ ചെയ്യുന്നതായിരുന്നു താരത്തിന്റെ ഹോബി. ടിക് ടോക് നിരോധിക്കപ്പെട്ടപ്പോഴും മറ്റു ഫ്ലാറ്റ് ഫോമികളിലൂടെ താരം സജീവമായി. ചുരുങ്ങിയ സമയത്തിനുള്ളിൽ കൊഞ്ചി കൊഞ്ചിയുള്ള സംസാരവും അഭിനയ മികവും കൊണ്ട് താരം എവിടെ ചെന്നാലും കാഴ്ചക്കാരെ പെട്ടന്ന് കൈയിലെടുക്കും.

ഇപ്പോൾ സീരിയലും സിനിമയും ഒക്കെയായി താരം തിരക്കിലാണ്. ടെലിവിഷൻ മേഖലയിലും ഇപ്പോൾ സജീവമായി താരത്തെ കാണാൻ സാധിക്കുന്നുണ്ട്. ഇത്ര ചെറിയ പ്രായത്തിൽ തന്നെ പാട്ടിനൊത്ത് കിടിലൻ സ്റ്റെപ്പുകൾ കണ്ടാണ് ആദ്യം ലോകം അമ്പരന്നത്. നിരവധി വേദികളിൽ ആകർഷണീയമായ സ്റ്റെപ്പുകൾ കൊണ്ട് വൃദ്ധി പ്രേക്ഷക മനസ്സുകളിൽ താരമായി മാറുകയും ചെയ്തു.

സീരിയൽ താരത്തിന്റെ കല്യാണ വേദിയിൽ കുട്ടി താരം കാഴ്ചവെച്ച ഡാൻസിന് ശേഷം അല്ലു അർജുന്റെ ജന്മ ദിനത്തിലും താരം ആശംസകൾക്കൊപ്പം ഷെയർ ചെയ്തത് ഒരു ഡാൻസ് വീഡിയോ ആയിരുന്നു. അതും വലിയതോതിൽ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മികച്ച പ്രേക്ഷക പിന്തുണ താരത്തിനുണ്ട്.

അതുകൊണ്ടുതന്നെ താരത്തിന്റെതായി പുറത്തു വരുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലായി ആകുകയും ചെയ്യുന്നത്. ഇപ്പോൾ കുട്ടിത്താരത്തിന്റെ ക്യൂട്ട് ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പിങ്കിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.




Leave a Reply