സുന്നത്ത് നടത്തിയാൽ മാത്രം മനുഷ്യനാവില്ല, മുറിക്കേണ്ടത് വിവരക്കേടിൻ്റെ അറ്റമാണ് – പൊട്ടിത്തെറിച്ച് ലക്ഷ്മിപ്രിയ

സിനിമ സീരിയൽ ടെലിവിഷൻ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളിലൊരാളാണ് ലക്ഷ്മി പ്രിയ. സ്റ്റാർ മാജിക് എന്ന ജനപ്രിയ പരിപാടിയിലൂടെ താരത്തിന് നിലവിലുണ്ടായിരുന്ന ആരാധകരുടെ എണ്ണത്തിൽ വളരെ അധികം വർദ്ധനവ് ഉണ്ടാക്കാൻ സാധിച്ചു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.

കഴിഞ്ഞ ദിവസം താരം പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തന്റെ പേര് ഔദ്യോഗികമായി ലക്ഷ്മിപ്രിയ എന്നാക്കി മാറ്റിയ സന്തോഷവും അതുമായി ബന്ധപ്പെട്ട വിജ്ഞാപനവും ആണ് താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്. വളരെ പെട്ടെന്നാണ് പോസ്റ്റ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തത്. ഇപ്പോഴും അതിനെ തുടർന്നുണ്ടായ ചർച്ചകൾക്ക് അവസാനം ആയിട്ടില്ല എന്നാണ് മനസ്സിലാകുന്നത്.

ഹിന്ദുവായാലും മുസ്ലിമായാലും ഞാൻ ഞാനായിരിക്കും. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ശ്രീനാരായണ ഗുരുവിൻ്റെ വചനം ഓർമ്മിപ്പിച്ചു കൊണ്ട് ആയിരുന്നു താരം പോസ്റ്റ് ചെയ്ത കുറിപ്പിൽ ഉണ്ടായിരുന്നത്. ധാരാളം ആളുകളാണ് പോസ്റ്റിനു താഴെ നടിയുടെ പേരും മതവും എല്ലാം ചർച്ചയാക്കുകയും വലിയ തോതിൽ കമന്റുകൾ രേഖപ്പെടുത്തി രംഗത്ത് വരികയും ചെയ്തിരിക്കുന്നത്. ഓരോ കമന്റുകളും പുതിയ ചർച്ചകൾക്ക് തിരി കൊളുത്തുകയാണ്.

ഇപ്പോൾ പോസ്റ്റിൽ താഴെ വന്ന ഒരു വ്യക്തിയുടെ കമൻ്റിനു താരം നൽകിയ മറുപടിയാണ് ചർച്ച വിഷയമായി മാറിയിരിക്കുന്നത്. “ഇപ്പോൾ സിനിമ സീരിയൽ ഒന്നുമില്ല. അപ്പോൾ പിന്നെ വർഗീയത കൊണ്ടു വന്നു സമൂഹ മാധ്യമങ്ങളിൽ പറയാം എന്ന് വിചാരിച്ചു കാണും. നീ ഹിന്ദു ആയെങ്കിൽ ഭയങ്കരം. മുസ്ലിങ്ങൾക്ക് ഒന്നുമില്ല” – എന്നായിരുന്നു വ്യക്തിയുടെ കമന്റ്. എന്തായാലും കുറിക്കു കൊള്ളുന്ന മറുപടി താരം നൽകിയിട്ടുണ്ട്. അതെ നാണയത്തിൽ തന്നെ മറുപടി നൽകിയിട്ടുണ്ട് എന്നാണ് അഭിപ്രായം.

“നിൻറെയൊക്കെ ഫോട്ടോ വയ്ക്കേണ്ട കാലം എന്നേ കഴിഞ്ഞു. സുന്നത്ത് നടത്തിയാൽ മാത്രം മനുഷ്യനാവില്ല. മുറിക്കേണ്ടത് നിൻറെയൊക്കെ വിവരക്കേടിൻ്റെ അറ്റമാണ്. ഓരോ ക്ഷുദ്രജീവികൾ” എന്ന് താരം മറുപടി നൽകി. ആദ്യം നിൻറെ അച്ഛൻറെ ഫോട്ടോ വെച്ച് ഒരു പ്രൊഫൈൽ പിക്ചർ ഇടൂ, എന്നിട്ട് സംസാരിക്കാം. അതിനു ശേഷം ഹിന്ദുവും മുസ്ലിമും ആവാം. ആദ്യം ഒരു മനുഷ്യൻ ആവ് എന്ന് വീണ്ടും ആരാധകൻ നൽകിയ മറുപടി.

ഇപ്പോൾ ഈ മറുപടികൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി മാറിയിരിക്കുകയാണ് എന്ന് ചുരുക്കത്തിൽ പറയാം. “ഞാൻ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു, എൻറെ പേര് ലക്ഷ്മിപ്രിയ എന്നാണ് ഇപ്പോൾ” എന്ന് തുടങ്ങുന്ന ചെറുതല്ലാത്ത കുറിപ്പാണ് ഈ ചർച്ചകൾക്കെല്ലാം അടിത്തറ പാകിയത്. എത്ര വലിയ പ്രതിസന്ധി വരുമ്പോഴും ദൈവത്തിൻറെ മാത്രം കരം പിടിച്ചു മറുകര കയറിയ കരുത്തുള്ള ഒരു സ്ത്രീ ആയിരുന്നു ഞാൻ എന്നും താരം കുറിപ്പിൽ പറഞ്ഞിരുന്നു.

Lakshmi
Lakshmi
Lakshmi

Be the first to comment

Leave a Reply

Your email address will not be published.


*