കക്ഷി അമ്മിണിപ്പിള്ള യിലെ തടിച്ചി അല്ല. ഫറ ഷിബില ഇപ്പോൾ വേറെ ലെവൽ ആണ്..🔥 വർക്ക്‌ ഔട്ട്‌ കഴിഞ്ഞുള്ള ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം 😍🔥

കിടിലൻ ഫോട്ടോകളിൽ തിളങ്ങി പ്രിയതാരം.

2019 ൽ പുറത്തിറങ്ങിയ കക്ഷി അമ്മിണി പിള്ള എന്ന സിനിമ കേരളത്തിൽ തരംഗം സൃഷ്ടിച്ചിരുന്നു. ആസിഫ് അലി ആദ്യമായി വക്കീൽ വേഷം കൈകാര്യം ചെയ്ത ഈ സിനിമയിൽ അഹമ്മദ് സിദ്ദിഖ്, ഫറ ഷിബില എന്നീ കലാകാരന്മാരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. ഫറ ഷിബില വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട സിനിമയായിരുന്നു ഇത്.

പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണമാണ് സിനിമ നേടിയെടുത്തത്. ഈ സിനിമയിൽ നായിക നായകവേഷം കൈകാര്യം ചെയ്ത രണ്ടുപേരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. രണ്ടുപേരുടെയും അഭിനയം എടുത്തുപറയേണ്ടതാണ്. ആദ്യ സിനിമയിൽ അഭിനയിച്ചതിന്റെ യാതൊരു പരിഭവവും ഫറ ഷിബില എന്ന നായികക്ക് ഉണ്ടായിരുന്നില്ല.

കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയുടെ ഏറ്റവും പ്രധാന കോൺസെപ്റ്റ് തന്നെ ‘ തടിച്ചിയായ ഭാര്യ’ ആയിരുന്നു. ആ കഥാപാത്രത്തിന് ഒത്ത് വേഷം കൈകാര്യം ചെയ്യാൻ ഫറ ഷിബില എന്ന കലാകാരി തയ്യാറായി. അതിനു വേണ്ടി ശരീരഭാരം കൂട്ടാൻ വരെ താരം തയ്യാറായി. ആ സിനിമക്ക് വേണ്ടി ഒരുപാട് ഡെഡിക്കേഷൻ താരം ചെയ്തിട്ടുണ്ട് എന്നതാണ് വാസ്തവം.

തടി കൂടിയതിന്റെ പേരിൽ സമൂഹത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട് എന്ന് താരം ഒരഭിമുഖത്തിൽ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. സ്വന്തം പിതാവിനോടൊപ്പം നടന്നപ്പോൾ ഉപ്പയോട് ഇത് ഭാര്യയാണോ എന്നുവരെ ചോദിച്ച ആൾക്കാരുണ്ട് എന്ന് താരം അഭിമുഖത്തിൽ പറയുന്നുണ്ട്. ഇതുപോലെയുള്ള പല വിഷമകരമായ അനുഭവങ്ങൾ തടി കൂടിയതിന്റെ പേരിൽ താരം ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട്.

പക്ഷേ താരമിപ്പോൾ വേറെ ലെവലാണ്. താരത്തിന്റെ പുത്തൻ ഫോട്ടോകളൊക്കെ അത് വിളിച്ചു പറയുകയും ചെയ്യുന്നുണ്ട്. കക്ഷി അമ്മിണി പിള്ള യിലെ തടിച്ചി പെണ്ണ് അല്ല ഇപ്പോൾ. വർക്കൗട്ട് മൂലം ശരീര ഭാരം കുറച്ച് കിടിലൻ വേഷത്തിലാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. താരം തന്നെ തന്റെ ഇൻസ്റ്റാഗ്രാമിൽ ആണ് ഫോട്ടോ പങ്കുവെച്ചത്. മിറർ സെൽഫി യാണ് താരം പങ്കു വെച്ചിട്ടുള്ളത്. വർക്കൗട്ട് കഴിഞ്ഞുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചത് എന്നാണ് തോന്നുന്നത്. ബോഡി ഫിറ്റ്നസ് നോട് താരമിപ്പോൾ അമിത ശ്രദ്ധ ചെലുത്തുന്നുണ്ട് എന്നാണ് ഫോട്ടോകൾ പറയുന്നത്.

Fara
Fara
Fara
Fara

Be the first to comment

Leave a Reply

Your email address will not be published.


*