ഒരുപാട് വർഷത്തെ സ്വപ്നം പൂവണിഞ്ഞു. വീട്ടിൽ പുതിയ അതിഥി എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് മമ്ത മോഹൻദാസ്…

പുതിയ സന്തോഷവാർത്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന താരമാണ് മമ്ത മോഹൻദാസ്. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും സിനിമാലോകത്തുനിന്ന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പ്രാധാന്യമർഹിക്കുന്ന ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കാൻ താരത്തിന് സാധിച്ചു.

നടി, പ്രൊഡ്യൂസർ, പ്ലേബാക്ക് സിംഗർ, മോഡൽ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച മമ്ത മോഹന്ദാസ് മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്.   കാരണം താരം സജീവമായിട്ടുള്ള മലയാളസിനിമയിൽ ആണ്. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ നടൻമാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ആരാധകർക്ക് വേണ്ടി തന്റെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും സന്തോഷ നിമിഷങ്ങളും മറ്റും താരം നിരന്തരമായി പങ്കു വെക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

താരം ഏറ്റവും അവസാനമായി തന്റെ ഇൻസ്റ്റാഗ്രാമിൽ പുതിയ ഒരു സന്തോഷവാർത്ത ആരാധകരോട് പങ്കുവെച്ചിരുന്നു. തന്റെ വീട്ടിലേക്ക് പുതിയ ഒരു അതിഥി വന്നതിന്റെ സന്തോഷമാണ് താരം ആരാധകരോട് അറിയിച്ചത്. ഒരുപാട് വർഷത്തെ തന്റെ സ്വപ്നം പൂവണിഞ്ഞു എന്ന നിലയിലാണ് താരം സന്തോഷവാർത്ത പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ സന്തോഷം ആരാധകരും ഏറ്റെടുത്തിരിക്കുന്നു.

Dreams turn into reality today. I have waited for over a decade for you my sunshine. Proud to present to you a newset baby in my family.
Porsche 911 Carrera S in racing in yellow.. എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. തന്റെ വീട്ടിലേക്ക് Porsche 911 Carrera S in racing in yellow കാർ വന്നതിന്റെ സന്തോഷം ആണ് താരം പങ്കുവെച്ചത്.

മലയാളസിനിമയിൽ സജീവമാണെങ്കിലും കന്നട തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയജീവിതത്തിൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ഉൾപ്പെടെ ഒട്ടനവധി ഫിലിംഫെയർ അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്. മികച്ച ഗായികയും കൂടിയായ താരം തെലുങ്കിൽ 2006 ലെ ബെസ്റ്റ് ഫീമെയിൽ പ്ലേബാക്ക് സിംഗർ അവാർഡും നേടിയിട്ടുണ്ട്.

Mamta
Mamta
Mamta
Mamta

Be the first to comment

Leave a Reply

Your email address will not be published.


*