സിനിമാനടന്റെ അടുത്ത് മുസ്‌ലിയാർക്ക് എന്തു കാര്യം എന്ന് ചോദിക്കരുത്. ഈ മുസ്‌ലിയാർക്ക് ഒരു ശീലമുണ്ട് : കുറിപ്പ് വൈറൽ ആകുന്നു….

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് മതസ്പർദ്ധ ആണ് എന്നുള്ളതിൽ യാതൊരു സംശയവുമില്ല. മതത്തിന്റെ പേര് പറഞ്ഞ് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും വിദ്വേഷം പരത്തുന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ കൂടുതലും കാണാൻ സാധിക്കുന്നത്. അതിനുവേണ്ടി മാത്രം തുനിഞ്ഞിങ്ങുന്ന ഒരുപാട് പേര് നമ്മുടെ നാട്ടിലുമുണ്ട്.

മത സൗഹൃദം ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. മതേതരത്വം മതനിരപേക്ഷത തുടങ്ങിയ വാക്കുകൾ കേവലം ഭരണഘടനയിൽ ഒതുങ്ങി പോകുന്ന അവസ്ഥയാണ് ഇപ്പോൾ സമൂഹത്തിൽ സംജാതമായി കൊണ്ടിരിക്കുന്നത്. ഈ അവസരത്തിലും മതത്തിനപുറത്തേക്ക് സൗഹൃദബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന ഒരുപാട് പേരുണ്ട്.

ഇത്തരത്തിലുള്ള ഒരു അനുഭവമാണ് കഴിഞ്ഞദിവസം ഇബ്രാഹിം ടി എൻ പുരം എന്ന എഴുത്തുകാരൻ തന്റെ ഫേസ്ബുക്ക് കുറിപ്പ് ആയി രേഖപെടുത്തിയത്. ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ വൈറൽ ആവുകയും ചെയ്തു. പ്രശസ്ത സിനിമാനടൻ ഇന്നസെന്റ് നെ കാണാൻ വന്ന ഒരു മുസ്ലിയാരുടെ കഥയാണ് കുറിപ്പിൽ എഴുതിയിട്ടുള്ളത്..

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം… “സിനിമാനടന്റെ അടുത്ത് മുസ്‌ലിയാർക്ക് എന്തു കാര്യം എന്ന് ചോദിക്കരുത്.
ഈ മുസ്‌ലിയാർക്ക് ഒരു ശീലമുണ്ട്. ഏത് മഹല്ലിൽ ജോലി ഏറ്റാലും എല്ലാ വീട്ടുകാരുമായും സൗഹൃദത്തിലാവും. അതിൽ ജാതി മത ഭേദമില്ല. അവരുടെ സുഖ വിവരങ്ങൾ അന്വേഷിക്കും.
ഏതാണ്ട് ഒരു കുഞ്ഞായിൻ മുസ്‌ലിയാർ സ്റ്റൈൽ.
അങ്ങനെ ഒരു സായാഹ്നത്തിൽ ഇന്നസെന്റിന്റെ വീടിനടുത്തുമെത്തി.

സുഖമില്ലെന്ന് അറിഞ്ഞപ്പോൾ കാണാനുള്ള മോഹം അറിയിച്ചു. സന്ദർശകർക്ക് വിലക്കുണ്ടെങ്കിലും മുസ്‌ലിയാർ ആണെന്ന് കണ്ടപ്പോൾ ഇന്നസെന്റ് ഇറങ്ങി വന്നു. കോവിഡ് കാലമായതു കൊണ്ട് അകത്തേക്ക് വിളിക്കുന്നില്ലെന്ന് മുഖവുര. പിന്നെ സ്നേഹാന്വേഷണം. രാഷ്ട്രീയ, സാമൂഹ്യ അനുഭവങ്ങളുടെ പങ്കുവെക്കൽ… പ്രാർത്ഥിക്കണ ട്ടോ എന്ന് തനതു സ്റ്റൈലിൽ ഒരു അഭ്യർത്ഥനയും… ബലേ ഭേഷ്….”

Innocent
Innocent

Be the first to comment

Leave a Reply

Your email address will not be published.


*