മകളെ ചൊല്ലിയുള്ള തർക്കം അവിടെ നിൽക്കട്ടെ! ഇപ്പോൾ മകളുടെ പിറന്നാൾ ആഘോഷം റിസോർട്ടിൽ അടിച്ചുപൊളിച്ച് പ്രിയതാരം അമൃതാ സുരേഷ്…

മകളുടെ പിറന്നാൾ ആഘോഷിച്ചു പ്രിയതാരം അമൃത.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് നടൻ ബാലയുടെയും ഭാര്യ അമൃത യുടെയും ഡിവോഴ്സും തുടർന്നുള്ള മകളുടെ അവകാശത്തിനു വേണ്ടിയുള്ള ചർച്ചകളും. ചർച്ചകൾ ഇപ്പോൾ ഏകദേശം അവസാനിച്ചു എന്ന മട്ടിലാണ്. ബാല ഈ അടുത്ത് വേറെ കല്യാണം കഴിക്കുകയും അത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായി മാറുകയും ചെയ്തിട്ടുണ്ട്.

2010 ലാണ് ബാലയുടെയും അമൃത സുരേഷിനെയും കല്യാണം നടക്കുന്നത്. ഏകദേശം ഒൻപതു വർഷത്തോളം ഇരുവരും ഒന്നിച്ചു സമാധാനത്തോടെ സന്തോഷത്തോടുകൂടി ജീവിച്ചു. 2019 ൽ ആണ് ഇവർ വേർപിരിയുന്നത്. സോഷ്യൽ മീഡിയയിൽ ഇതൊരു വലിയ വാർത്തയായിരുന്നു. വാർത്തയുടെ പ്രധാന കാരണം മകളെ ചൊല്ലിയുള്ള തർക്കമായിരുന്നു. ഒരു പെൺകുട്ടിയാണ് ഇവർക്ക് ദാമ്പത്യജീവിതത്തിൽ ഉള്ളത്.

ഇപ്പോൾ മകൾ അമൃത യോടൊപ്പം ആണ് ജീവിക്കുന്നത്. സോഷ്യൽമീഡിയയിലും സജീവമായ അമൃത തന്റെ ഇഷ്ട ഫോട്ടോകളും കുടുംബ വിശേഷങ്ങളും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ മകളുടെ പിറന്നാൾ ഫോട്ടോകൾ ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അമൃത സോഷ്യൽ മീഡിയയിൽ പങ്കെടുക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ആണ് തുടർച്ചയായി ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നത്.

മകളുടെ പിറന്നാളാഘോഷിച്ചത് ഗ്രാൻഡ് ആയുർ ഐലൻഡ് റിസോർട്ടിൽ വെച്ചാണ്. അവിടെ നിന്നുള്ള ആഘോഷ ഫോട്ടോകൾ താരം നിരന്തരമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
” എന്റെ കുഞ്ഞുകുറുമ്പിക്ക് ഒരായിരം ചക്കര ഉമ്മ” “Date with my Birth day girl.. ” എന്നെഴുതിയണ് മകളോടൊപ്പം ഉള്ള സന്തോഷ നിമിഷങ്ങൾ താരം സോഷ്യൽ മീഡിയ പങ്കുവെച്ചത്.

സിംഗർ, കമ്പോസർ, റേഡിയോ ജോക്കി, മോഡൽ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് അമൃത സുരേഷ്. ഫോൾക്, ക്ലാസിക്കൽ ഗസൽ, ഭജൻ, റോക്ക് എന്നിങ്ങനെ എല്ലാ വിഭാഗത്തിലും ഒരുപോലെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2007 ൽ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗറിലൂടെ ആണ് താരം ഇത്രയധികം ജന ശ്രദ്ധ പിടിച്ചു പറ്റിയത്.

പിന്നീട് ഒരുപാട് ആൽബമുകളിലും സിനിമകളിലും താരം കഴിവ് തെളിയിച്ചു. 91.7 ലെ സെലബ്രിറ്റി റേഡിയോ ജോക്കി ആയിരുന്നു താരം. തന്റെ സഹോദരിയും സെലബ്രിറ്റി യും കൂടിയായ അഭിരാമി സുരേഷ് മൊത്ത് “അമൃത ഗമായ” എന്ന മ്യൂസിക് ബാൻഡ് താരം ആരംഭിച്ചു. ഈയടുത്ത് മോഹൻലാൽ അവതാരകനായിരുന്ന സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ ആയ ബിഗ് ബോസിൽ താരം മത്സരാർത്ഥിയായി എത്തിയിരുന്നു. ഒരുപാട് റിയാലിറ്റി ഷോകളിൽ താരം പങ്കെടുത്തിട്ടുണ്ട്

Amritha
Amritha
Amritha

Be the first to comment

Leave a Reply

Your email address will not be published.


*