എങ്ങനെയുണ്ട് ഈ ഡ്രെസ്സിൽ.. വെറൈറ്റി കോസ്റ്യുമിൽ സുന്ദരിയായി പ്രിയതാരം ശാലു മേനോൻ 🥰🔥 ഫോട്ടോസ് പൊളി

പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച് താരം.

സിനിമ-സീരിയൽ മേഖലയിൽ അഭിനയിച്ച് ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ശാലു മേനോൻ. നടി എന്ന നിലയിലും മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം ഒരുപാട് പരസ്യങ്ങളിലും ആൽബങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഡാൻസർ എന്ന നിലയിലും താരം അറിയപ്പെടുന്നു. സിനിമയെക്കാൾ കൂടുതൽ സീരിയലിൽ ആണ് താരം ആരാധകരെ നേടിയെടുത്തത്. ഒരുപാട് മികച്ച സീരിയലുകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ ശാലു മേനോൻ എന്ന കലാകാരിക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ ചാനലുകളിലും പ്രത്യക്ഷപ്പെട്ട താരം ഇപ്പോഴും സീരിയൽ രംഗത്ത് സജീവമായി നിലകൊള്ളുന്നു.

സിനിമയെ പോലെ തന്നെ സമൂഹ മാധ്യമങ്ങളിലും താരം സജീവസാന്നിധ്യമാണ്. താരത്തിന്റെ കിടിലൻ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ നിരന്തരമായി കാണാൻ സാധിക്കുന്നുണ്ട്. സാരി ഉടുത്ത ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന ഫോട്ടോകളാണ് താരം കൂടുതലും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. വെറൈറ്റി ഡ്രസ്സ് ധരിച്ചുള്ള താരത്തിന്റെ പുത്തൻ ഫോട്ടോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. “A positive attitude can really make dreams come true.” പോസിറ്റീവ് ആറ്റിട്യൂട് എപ്പോഴും നമ്മുടെ സ്വപ്നങ്ങളെ യാഥാർഥ്യമാകും, എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയിട്ടുള്ളത്. ഫോട്ടോകൾ വൈറലായിരിക്കുന്നു.

1998 ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് മാർക്കറ്റ് എന്ന മലയാള സിനിമയിലൂടെയാണ് താരം ബിഗ് സ്ക്രീനിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. കവർ സ്റ്റോറി, കാക്കക്കുയിൽ, പരിണാമം, മകൾക്ക്, തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്. 2013 ൽ ഉണ്ണി മുകുന്ദൻ & ജയസൂര്യ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ഇതു പാതിരാമണൽ എന്ന മലയാള സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.

ടെലിവിഷനിൽ ആണ് താരം കൂടുതലും ആരാധകരെ നേടിയെടുത്തത്. കടമറ്റത്ത് കത്തനാർ, സ്വാമിഅയ്യപ്പൻ, കറുത്തമുത്ത്, തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സീരിയലുകൾ ആണ്. നിലവിൽ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലും സൂര്യ ടിവിയിലെ തിങ്കൾ കല മാൻ എന്ന സീരിയലിലും താരം അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

Shalu
Shalu
Shalu
Shalu

Be the first to comment

Leave a Reply

Your email address will not be published.


*