സ്റ്റൈലിഷ് ഫോട്ടോകൾ പങ്കുവെച്ച് തെന്നിന്ത്യൻ താരസുന്ദരി🔥😍 ഫോട്ടോകൾ പൊളിച്ചടക്കി….

കിടിലൻ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

മലയാള സിനിമയിലൂടെ കടന്നുവന്ന് പിന്നീട് സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറിയ താരമാണ് കീർത്തി സുരേഷ്. അഭിനയപ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏത് വേഷവും വളരെ അനായാസം കൈകാര്യം ചെയ്യുന്നതിലുള്ള കഴിവ് മറ്റു നടിമാരിൽ നിന്ന് വ്യത്യസ്തയാകുന്നു.

റൊമാന്റിക് വേഷങ്ങളിൽ തിളങ്ങി നിൽക്കാനും, അഭിനയപ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിക്കാനും താരത്തിന്റെ കഴിവ് അപാരമാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായി നില കൊണ്ടിരുന്ന നടിയും നിർമ്മാതാവും സംവിധായകയും കൂടിയായ മേനക യുടെ മകളാണ് കീർത്തി സുരേഷ്.

സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ട്കളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കിടിലൻ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫർ കിരൺ ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ക്യൂട്ട് ഫോട്ടോയിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം കരിയർ ആരംഭിക്കുന്നത്. രണ്ടായിരത്തിൽ പുറത്തിറങ്ങിയ പൈലറ്റ്സ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ദിലീപ്, സംയുക്ത വർമ്മ, മണി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ കുബേരൻ എന്ന സിനിമയിലും താരം ബാലതാരം വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

താരം ആദ്യമായി പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് 2013 ൽ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന മലയാള സിനിമയിലൂടെയാണ്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം സജീവമാണ്. ബാലതാരമായി താരം സീരിയലിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മഹാനട്ടി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ ഒട്ടനവധി അവാർഡുകൾ താരത്തിന് അഭിനയജീവിതത്തിൽ ലഭിച്ചിട്ടുണ്ട്.

Keerthy
Keerthy
Keerthy
Keerthy

Be the first to comment

Leave a Reply

Your email address will not be published.


*