റീൽസ് വീഡിയോ ചെയ്യാൻ സ്ലോമോഷനിൽ സ്വിമ്മിംഗ് പൂളിന്റെ അടുത്തു കൂടെ നടന്നു നീങ്ങി.. കാലു തെറ്റി കുളത്തിൽ വീണു തൊടുപുഴയിലെ ഐശ്വര്യ റായ്..🤦‍♂️ വീഡിയോ പങ്കുവെച്ച് താരം…

റീൾസ് വീഡിയോ ചെയ്യുമ്പോൾ അമളി.

കാര്യമായി എന്തെങ്കിലും ചെയ്യുമ്പോൾ അമളി പറ്റുന്നത് സ്വാഭാവികമാണ്. നമ്മുടെ ജീവിതത്തിലും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഒരുപാട് സംഭവിച്ചിട്ടുണ്ടാകും. പലരും ഇത്തരത്തിലുള്ള അമളി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. പ്രശസ്തരായ സെലിബ്രിറ്റികൾ അടക്കം എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്ന സമയത്ത് ഉണ്ടായ അമളികൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

സോഷ്യൽ മീഡിയ സജീവമായ ഈ കാലത്ത് ഇത്തരത്തിലുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ സാധാരണയായി നാം കാണാറുണ്ട്. ഒരു തമാശ രൂപേണ കണ്ടു ചിരിക്കാനനുള്ള വകുപ്പ് ഇത്തരത്തിലുള്ള വീഡിയോകളിൽ ഉണ്ടാകാറുണ്ട്. ഇതുപോലെയുള്ള അമളി വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പ്രിയതാരം അമൃത സജു.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന നിലയിലാണ് താരം ഇപ്പോൾ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഒരുപാട് റീൽസ് വീഡിയോകളും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. ഒരു അമളി വീഡിയോ എന്ന് വേണമെങ്കിലും പറയാം.
വീഡിയോ പങ്കുവെച്ചുകൊണ്ട് താരം തന്നെ ക്യാപ്ഷൻ നൽകിയിട്ടുണ്ട്. ക്യാപ്ഷൻ ഇങ്ങനെയാണ്…

” ചെറിയൊരു റീൽ എടുക്കാൻ കുറച്ച് സ്റ്റൈലായി നടന്നത…പിന്നീട് ഒന്നും.. ഇപ്പൊ എന്താ ഉണ്ടായേ.. ഒട്ടും തണുപ്പില്ലാത്ത വെള്ളമായിരുന്നു ഗൂയ്സ്.. ” എന്നാണ് താരം ക്യാപ്ഷൻ നൽകിയിട്ടുള്ളത്. അതായത് ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ ചെയ്യാൻ വേണ്ടി താരം സ്റ്റൈൽ ആയി സ്ലോ മോഷനിൽ നടക്കാൻ ഒരുങ്ങിയതായിരുന്നു. പക്ഷേ കാല് തെറ്റി കുളത്തിൽ വീണു എന്ന് വേണം പറയാൻ.. ഏതായാലും താരത്തിന്റെ വീഡിയോ വൈറൽ ആയിട്ടുണ്ട്.

ടിക് ടോക് സ്റ്റാർ എന്ന നിലയിലാണ് താരം ആദ്യം അറിയപ്പെട്ടത്. ലക്ഷക്കണക്കിന് ആളുകൾ താരത്തെ ടിക്ടോക്കിൽ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ഒരുപാട് വീഡിയോകൾ താരം നിരന്തരമായി ടിക് ടോക് ചെയ്ത് അപ്ലോഡ് ചെയ്തിരുന്നു. ഒട്ടുമിക്ക എല്ലാ വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു. പിന്നീട് താരം കേരളക്കര അറിയുന്ന ഒരു സെലിബ്രിറ്റിയായി മാറി.

താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാനുള്ള പ്രധാനകാരണം ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായുടെ മുഖച്ഛായ യാണ്. അതുകൊണ്ടുതന്നെ ഐശ്വര്യ റായി അഭിനയിച്ച പല സിനിമകളുടെ വീഡിയോകൾ ചെയ്തുകൊണ്ട് താരം ടിക് ടോക്കിൽ പങ്കുവെച്ചു. പെട്ടെന്ന് തന്നെ വീഡിയോകൾ വൈറലായി. തൊടുപുഴയിലെ ഐശ്വര്യ റായി എന്നുവരെ താരം അറിയപ്പെട്ടു. പിന്നീടങ്ങോട്ട് ഒരുപാട് അഭിമുഖങ്ങളിലും ഫോട്ടോഷൂട്ട്കളിലും താരം പ്രത്യക്ഷപ്പെട്ടു.

Ammuz
Ammuz
Ammuz
Ammuz

Be the first to comment

Leave a Reply

Your email address will not be published.


*