മതവും പേരും മാറ്റി.. ഇനി മുതൽ സബീനയല്ല… ഔദ്യോഗികമായി പേര് മാറ്റിയ സന്തോഷം പങ്കുവെച്ച് പ്രിയതാരം ലക്ഷ്മി പ്രിയ…..

സംസാര വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള ധൈര്യം കൊണ്ടും ഒരുപാട് ആരാധകരെയും അതിനൊപ്പം വിമർശകരെയും നേടിയ ജനപ്രിയ താരമാണ് ലക്ഷ്മിപ്രിയ. സ്റ്റാർ മാജിക് വേദിയിലൂടെ ആളുകളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാനും ഒരുപാട് പ്രേക്ഷകരേയും ആരാധകരെയും സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

ഔദ്യോഗികമായി ഹിന്ദു പേര് സ്വീകരിച്ച സന്തോഷ വാർത്ത ലോകത്തെ അറിയിച്ചിരിക്കുകയാണ് നടി ലക്ഷ്മി പ്രിയ ഇപ്പോൾ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സബീന എന്ന പേര് ലക്ഷ്മിപ്രിയ എന്ന് ഔദ്യോഗികമായി മാറ്റിയ വിവരം താരം അറിയിച്ചത്. ഇതുവരെ പേരുമാറ്റവുമായി ബന്ധപ്പെട്ട നിയമനടപടികൾ നടക്കുകയായിരുന്നു എന്നും അത് പൂർത്തിയായതോടെയാണ് ലക്ഷ്മിപ്രിയ ഫേസ്ബുക്കിൽ സന്തോഷം പങ്കുവെച്ചത് എന്നും മനസ്സിലാക്കാം.

ഒരു പേരിൽ എന്തിരിക്കുന്നുവെന്ന് ചിന്തിച്ചിരുന്ന താൻ ഇപ്പോൾ പഴയ പേര് ഉപേക്ഷിച്ചിരിക്കുന്നു എന്നും തനിക്ക് നേരെ കല്ലെറിഞ്ഞതിനും ആർത്തു വിളിച്ചതിനും നന്ദിയുണ്ട്. ഇതുകൊണ്ടാണ് പൂർണമായും ഹിന്ദു എന്ന സ്വത്വം രേഖാമൂലം അങ്ങനെ തന്നെയാകട്ടെയെന്ന് തീരുമാനിച്ചതെന്നും താരം കുറിപ്പിൽ പറയുന്നുണ്ട്. പേര് മാറ്റിയതായുള്ള വിജ്ഞാപനവും താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം I  officially announced  yes I am Lakshmi priyaa. ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ട് മാത്രം കൊണ്ടു നടന്നിരുന്ന എന്റെയാ പഴയ പേര് ഞാൻ ഉപേക്ഷിച്ചിരിക്കുന്നു.നീണ്ട പതിനെട്ടു വർഷം ഞാൻ സബീന ആയിരുന്നു.19 വർഷമായി ഞാൻ ലക്ഷ്മി പ്രിയയും. ഇത് രണ്ടും ചേരുന്ന ഒരാളിനെ കൊണ്ടു നടക്കാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. കാരണം ഞാൻ എന്നും ഞാൻ ആയിരുന്നു. എത്ര വലിയ പ്രതിസന്ധി വരുമ്പോഴും ദൈവത്തിന്റെ മാത്രം കരം പിടിച്ചു മറു കര നീന്തിയ വളരെ കരുത്തുള്ള ഒരു സ്ത്രീ.

 കല്ലെറിഞ്ഞതിനും ആർത്തു വിളിച്ചതിനും നിങ്ങളോട് എനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട്. കാരണം നിങ്ങളുടെ ആ കല്ലെറിയൽ കൊണ്ടാണ് പൂർണ്ണമായും ഹിന്ദു എന്ന എന്റെ സ്വത്വം രേഖാമൂലം അങ്ങനെ തന്നെ ആവട്ടെ എന്ന് ഞാൻ തീരുമാനിക്കുന്നത്.

കല്ലെറിഞ്ഞവർക്കും ചേർത്തു പിടിച്ചവർക്കും നന്ദി അറിയിക്കട്ടെ. ഒറ്റ മുറിയിൽ നിന്നും എന്നെ ചേർത്തു പിടിച്ചു കൃത്യമായ ഒരു മേൽവിലാസം ഉണ്ടാക്കി തന്ന എന്റെ ഭർത്താവിനോടുള്ള എന്റെ സ്നേഹം അറിയിക്കാൻ എനിക്ക് വാക്കുകളില്ല.

ഒറ്റ കൂടിക്കാഴ്ചയിൽ  എന്റെ പേര്, മതം, ഒപ്പ് എന്നിവ ചേഞ്ച്‌ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, ഒരുപേരിൽ ഒരുപാടുണ്ട് എന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്ന അഡ്വക്കേറ്റ് കൃഷ്ണ രാജിനാണ് ഇപ്പൊ ഈ മാറ്റത്തിന്റെ മുഴുവൻ ക്രെഡിറ്റ്സും ഞാൻ കൊടുക്കുക. ഒപ്പം അതിന് എന്നെ സഹായിച്ച സൈനേഷ് തത്വമയി ന്യൂസ്‌, Binil Somasundaram ബിനിൽ ജി, ശ്രീ ഗിരീഷ് ജി വിശ്വ ഹിന്ദു പരീക്ഷിത് എന്നിവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഹിന്ദു ആയാലും മുസ്ലിം ആയാലും ഞാൻ ഞാനായിരിക്കും. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരുവചനം ഓർമ്മിപ്പിച്ചുകൊണ്ട് ലക്ഷ്മി പ്രിയ….

Lakshmi
Lakshmi

Be the first to comment

Leave a Reply

Your email address will not be published.


*