മാസ്സ് എക്സിക്യൂട്ടീവ് ലുക്കിൽ സനുഷ.🔥 ഫോട്ടോകൾ പൊളിച്ചടക്കി എന്ന് ആരാധകർ….

കിടിലൻ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറി പിന്നീട് മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന താരമാണ് സനുഷ. ചെറുപ്രായത്തിൽ തന്നെ അഭിനയമികവു കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് മികച്ചതാക്കാൻ താരത്തിന് സാധിച്ചു.

2000 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. സിനിമാ നടി സീരിയൽ നടി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരു മോഡലും കൂടിയാണ്. ബേബി സനുഷ എന്ന പരിവേഷത്തിൽ നിന്ന് പ്രധാന നായിക സനൂഷ എന്ന നിലയിലേക്ക് താരം മാറിയിട്ടുണ്ട്. നായിക വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ട് ഏൽപ്പിക്കപ്പെട്ട കഥാപാത്രങ്ങളെ മികച്ചതാക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 8 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന മിക്ക പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. താരം കിടിലൻ ലുക്കിൽ ഉള്ള ഫോട്ടോകളാണ് ഈയടുത്ത് ഇൻസ്റ്റാഗ്രാമിൽ കൂടുതലും പങ്കെടുക്കുന്നത്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോ ആണ് ഇപ്പോൾ വൈറൽ ആയിട്ടുള്ളത്. മാസ്സ് ലുക്കിൽ എക്സിക്യൂട്ടീവ് വേഷത്തിലുള്ള ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി പങ്കുവച്ചത്. പഴയ ബേബി സനുഷ അല്ല ഇപ്പോൾ. ആളിപ്പോൾ വേറെ ലെവൽ എന്നാണ് ആരാധകർ പറയുന്നത്. ഏതായാലും താരത്തിന്റെ കിടിലൻ ഫോട്ടോ വൈറൽ ആയിരിക്കുന്നു.

1998 ൽ പുറത്തിറങ്ങിയ കല്ലുകൊണ്ടൊരു പെണ്ണ് എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. മലയാളഭാഷയ്ക്ക് പുറമേ കന്നഡ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച് ഫലിപ്പിക്കാൻ താരത്തിന് സാധിച്ചു. ബേബി സനുഷ എന്ന നിലയിലാണ് താരം ആദ്യം അറിയപ്പെട്ടത്. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ദാദാസാഹിബ് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമാണ്.

താരം ആദ്യമായി നായിക വേഷം കൈകാര്യം ചെയ്യുന്നത് ദിലീപ് നായകനായി പുറത്തിറങ്ങിയ മിസ്റ്റർ മരുമകൻ എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ്. ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് വരെ വാങ്ങാൻ തന്റെ അഭിനയം കൊണ്ട് താരത്തിന് സാധിച്ചിട്ടുണ്ട്. ജഴ്സി എന്ന തെലുങ്ക് സിനിമയിൽ ആണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഒരുപാട് ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Sanusha
Sanusha
Sanusha
Sanusha

Be the first to comment

Leave a Reply

Your email address will not be published.


*