

പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

വിജയസേതുപതി നായകനായി തൃശ നായികവേഷം കൈകാര്യം ചെയ്തുകൊണ്ട് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമയാണ് 96. തമിഴിൽ പിറവികൊണ്ട ഏറ്റവും മികച്ച റൊമാന്റിക് സിനിമകളിൽ ഒന്നാണ് സി പ്രേംകുമാർ സംവിധാനം ചെയ്ത 2018 ൽ പുറത്തിറങ്ങിയ ഈ സിനിമ. തമിഴ് മാത്രമല്ല മറ്റു ഭാഷകളിലെ സിനിമ പ്രേക്ഷകർ ഈ സിനിമ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്നതാണ് വാസ്തവം.

96 എന്ന സിനിമയിൽ തൃഷ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ച താരമാണ് ഗൗരി ജി കിഷൻ. ഒരു മലയാളി കൂടിയായ താരം മിന്നും പ്രകടനമാണ് ഈ സിനിമയിൽ കാഴ്ചവെച്ചത്. ഈ ഒരൊറ്റ സിനിമയിലൂടെ താരം സൗത്ത് ഇന്ത്യൻ സിനിമയിലെ സിനിമാപ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തുകയായിരുന്നു.

താരം പിന്നീട് സൗത്ത് ഇന്ത്യയിൽ തിരക്കുള്ള നടിമാരിൽ ഒരാളായി മാറി. ഈ അടുത്ത കാലത്ത് ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചു. സിനിമയിൽ എന്നതുപോലെ താരം സോഷ്യൽമീഡിയയിലും സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യൻ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ശാലീന സുന്ദരിയായാണ് താരം കൂടുതലും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. സിമ്പിൾ കോസ്റ്റ്യൂമിൽ ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

96 സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച താരം ഇതേ സിനിമയുടെ തെലുങ്കു പതിപ്പിലും അരങ്ങേരി. ഈ അടുത്ത് വിജയ് നായകനായി പുറത്തിറങ്ങിയ മാസ്റ്റർ എന്ന സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിക്കാനും താരത്തിന് സാധിച്ചു. തമിഴ് സിനിമയിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

മാർഗം കളി എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ഈ അടുത്ത് പ്രിൻസ് ജോയ് സംവിധാനം ചെയ്ത് സണ്ണി മെയിൻ ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, സിദ്ദീഖ് തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ അനുഗ്രഹീതൻ ആന്റണി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ധനുഷ് നായകനായി പുറത്തിറങ്ങിയ കർണൻ എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.





Leave a Reply