സ്റ്റാർ മാജികിന്റെ മൊഞ്ചത്തി😍🥰.. പുത്തൻ ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത് ലക്ഷ്മി നക്ഷത്ര…

അവതരണ മേഖലയിൽ തിളങ്ങി നില്ക്കുന്ന താരമാണ് ലക്ഷ്മി നക്ഷത്ര. അവതരണം എന്ന കരിയറിലൂടെ തന്നെ ഒരുപാട് നേട്ടങ്ങൾ താരത്തിന് കൈവരിക്കാൻ സാധിച്ചു. ഹൃദയം കൊണ്ട് അവതരണ മേഖലയെ കീഴടക്കിയ താരം എന്നാണ് ലക്ഷ്മി നക്ഷത്രയെ കുറിച്ച് പ്രേക്ഷകർ പറയാറുള്ളത്. വലിയ താരങ്ങൾക്ക് ഉള്ളതു പോലെ വലിയ ആരാധക ലോകം ലക്ഷ്മി നക്ഷത്രക്ക് ഉണ്ട്.

ഒരുപാട് പേര് അവതരണ മേഖലയിൽ ഉള്ളത് കൊണ്ട് പുതിയതായി വരുന്നവർക്ക് ഇത്രയും വലിയ ആരാധക കൂട്ടം ഉണ്ടാകുന്നത് അവതരണ മേഖലയിലെ മികവ് കൊണ്ടും വൈഭവം കൊണ്ടുമാണ് എന്നുള്ളത് എടുത്തു പറയേണ്ടത് തന്നെയാണ്. പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിക്കുക എന്നുള്ളത് ചെറിയ ഒരു കാര്യം അല്ല. വളരെ വിജയകരമായി ചുരുങ്ങിയ എപ്പിസോഡുകളിലൂടെ  നിറഞ്ഞ കയ്യടികൾ സ്വീകരിച്ച താരമാണ് ലക്ഷ്മി.

ടമാർ പഠാർ, സ്റ്റാർ മാജിക്ക് തുടങ്ങിയ പരിപാടികളുടെ അവതാരകയായി അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി ആണ് താരം. താരത്തിന് സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുണ്ട്.
രസകരമായി പരിപാടികൾ അവതരിപ്പിക്കുന്നു എന്നത് തന്നെയാണ് താരത്തിന്റെ മികവ്. താരം വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം പ്രേക്ഷകരോട് നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

റേഡിയോ ജോക്കി ആയിട്ടാണ് താരം കരിയർ ആരംഭിക്കുന്നത്.  പിന്നീട് ടെലിവിഷൻ അവതാരികയായി മാറുകയും ആ മേഖലയിൽ ഒരുപാട് കയ്യടികളും സ്നേഹവും നേടുകയും ചെയ്തു. അവതരണ മികവിനൊപ്പം താരത്തിന്റെ  ഗാനാലാപന മികവും പ്രേക്ഷകരെ ആകർഷിക്കാറുണ്ട്.

ചെറിയ കുട്ടിയുടെ നിഷ്കളങ്കതയും സംസാര വൈഭവവും താരത്തെ പ്രേക്ഷകരിലേക്ക് വളരെ കൂടുതൽ അടുപ്പിച്ചു. അതുകൊണ്ടുതന്നെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായ അവതാരകരിൽ ഒരാളായി താരം മാറിയത്. ഒരുപാട് ആരാധകർ താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ഫോട്ടോകൾ വൈറൽ ആകാറുണ്ട്.  

വെറൈറ്റി ഫോട്ടോകളാണ് താരമെപ്പോഴും അപ്‌ലോഡ് ചെയ്യാറുള്ളത്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുന്നതും സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കപ്പെടുന്നതും. വളരെ മികച്ച   പ്രതികരണങ്ങളാണ് പ്രേക്ഷകർ ഇതുവരെയും നൽകി ക്കൊണ്ടിരിക്കുന്നത്.

ഏത് വേഷത്തിലും സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടുകളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. You are the queen of your life… Admire it… Your smile your magic…Own it… Wearing the smile on your sleeves and brightening your life with green makes your ഡേ എന്നാണ് താരം ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ആരാധകർ നൽകുന്നത്.

Lakshmi
Lakshmi
Lakshmi
Lakshmi

Be the first to comment

Leave a Reply

Your email address will not be published.


*