

കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് മൗനരാഗ ത്തിലെ കല്യാണി.

സിനിമയെ പോലെ തന്നെ മലയാളി പ്രേക്ഷകർ സീരിയലിനെ നെഞ്ചിലേറ്റി നടക്കാറുണ്ട്. ഇത്തരത്തിലുള്ള ഒരുപാട് സീരിയലുകൾ നമ്മുടെ മലയാളത്തിലെ പല ചാനലുകളിൽ ആയി സംപ്രേഷണം ചെയ്യാറുണ്ട്. സിനിമയിൽ തിളങ്ങി നിൽക്കുന്ന പ്രമുഖ നടിമാരെ പോലെ തന്നെ സീരിയലിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന നടിമാർക്കും ലക്ഷക്കണക്കിൽ ആരാധകരുണ്ട്.

ഇത്തരത്തിൽ മലയാളികൾ നെഞ്ചിലേറ്റിയ സീരിയലാണ് മൗനരാഗം. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയൽ 400 ൽ കൂടുതൽ എപ്പിസോഡുകൾ പൂർത്തിയാക്കി മുന്നേറിയിട്ടുണ്ട്. ഇതേ പേരിൽ തെലുങ്ക് ൽ സംപ്രേഷണം ചെയ്തിരുന്ന മൗനരാഗ ത്തിലെ റിമേക്ക് ആണ് മലയാളത്തിൽ ഒരുങ്ങുന്നത്. കൂടാതെ കന്നട മാറാത്തി തമിഴ് ഹിന്ദി എന്നീ ഭാഷകളിലും വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.

മൗനരാഗം സീരിയലിൽ പ്രത്യക്ഷപ്പെട്ട കലാകാരന്മാരെ മലയാളികൾ നെഞ്ചോട് ചേർത്ത് വെച്ചിട്ടുണ്ട്. അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് കല്യാണി. മൗനരാഗ ത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം എന്ന് തന്നെ പറയാം. കഥാപാത്രത്തെ മിനിസ്ക്രീനിൽ അനശ്വരമാക്കിയ താരമാണ് ഐശ്വര്യ റംസായി. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം ഒരു ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ വൈറൽ ആകാറുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ വീണ്ടും തരംഗമായിരിക്കുന്നത്.

ബീച്ച് അരികിലെ മണലിൽ താരം നിർമ്മിച്ച മണൽ കൊട്ടാര ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ കൂടെ നിന്ന് പങ്കുവെച്ചത്. അതീവ സുന്ദരി ആയാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. താരത്തിന്റെ ക്രിയേറ്റിവിറ്റിയെ ആരാധകർ മുക്തകണ്ഠം പ്രശംസിച്ചിരിക്കുകയാണ്. താരത്തിന്റെ ബീച്ച് അരികിലെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

നടി മോഡൽ എന്ന നിലയിൽ അറിയപ്പെടുന്ന താരം മലയാളത്തിലും തമിഴിലും അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. മൗനരാഗം എന്ന സീരിയലിൽ ആണ് താരം പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത്. തമിഴ്നാട്ടിലാണ് താരം ജനിച്ചതും വളർന്നതും പഠനം പൂർത്തിയാക്കിയതും. ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തോട് ശ്രദ്ധ കേന്ദ്രീകരിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ താരം മിനിസ്ക്രീനിൽ വേഷം കൈകാര്യം ചെയ്തിരുന്നു. ഇപ്പോൾ തമിഴിലും മലയാളത്തിൽ തിരക്കുള്ള നടിയാണ് താരം.




Leave a Reply