

ചില സിനിമകൾ വിജയങ്ങളാകുന്നതിനൊപ്പം അതിൽ അഭിനയിച്ച ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്ത അഭിനേതാക്കൾ പോലും വമ്പിച്ച ജനപ്രീതിയും പ്രേക്ഷക പിന്തുണയും നേടിയ താരങ്ങൾ ആയി മാറാറുണ്ട്. സിനിമ ആദിമധ്യാന്തം ശ്രദ്ധിക്കപ്പെടുന്നത് കൊണ്ടും ഓരോ സീനുകൾക്കും അതിന്റെതായ പ്രാധാന്യം ഉണ്ടാകുന്നതു കൊണ്ട് തന്നെയാണിത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ദൃശ്യം 2 സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായത് ഇത്തരത്തിൽ ഒരു സിനിമ ആയതുകൊണ്ട് തന്നെയാണ്. സസ്പെൻസ് ത്രില്ലർ മൂവിയായ ദൃശ്യം ടൂവിന് വൻ സ്വീകാര്യതയാണ് മലയാളികൾക്കിടയിൽ ലഭിച്ചത്. ദൃശ്യം ടു വിലെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ എന്നും സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

മോഹൻലാലിനൊപ്പം തന്നെ ഭാര്യയായി അഭിനയിച്ച മീന, പോലീസ് വേഷത്തിലെത്തിയ മുരളീഗോപി മക്കളായ അൻസിബ എസ്തർ അനിൽ എന്നിവരുടെ അഭിനയം എടുത്തു പറയാവുന്നതാണ്. അങ്ങനെ തുടങ്ങി ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തവർ എല്ലാം മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുകയും പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കുകയും ചെയ്തു.

ദൃശ്യം സിനിമയിൽ മോഹൻലാലിന്റെ വക്കീലായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട നടിയാണ് ശാന്തി പ്രിയ. യഥാർത്ഥ ജീവിതത്തിലും വക്കീൽ ആണ് എന്നുള്ളതുകൊണ്ട് തന്നെ താരം സിനിമയിൽ അഭിനയത്തിന് അപ്പുറം ജീവിച്ചു എന്ന് വേണമെങ്കിലും പറയാം. താരത്തിന്റെ അഭിനയത്തിന് നിറഞ്ഞ കയ്യടിയാണ് പ്രേക്ഷകർ നൽകിയത്.

ഇതിനു മുമ്പ് ഗാനഗന്ധർവൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ കൂടെ ഒരു വക്കീൽ വേഷം താരം ചെയ്തിരുന്നു എങ്കിലും ദൃശ്യത്തിലൂടെ ആണ് താരം ജനപ്രിയ അഭിനേത്രിയായി മാറിയത്. ദൃശ്യം ടൂ വിനു ശേഷം താരത്തെ മലയാളികൾ സോഷ്യൽ മീഡിയയിലൂടെ കൂടുതലും അറിയാൻ തുടങ്ങുകയും ചെയ്തു. ഇതിനു ശേഷമാണ് താരം സോഷ്യൽമീഡിയ കൂടുതലായി ഉപയോഗിക്കാനും ഒരുപാട് ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി പങ്കുവെക്കാനും തുടങ്ങിയത്.

പല ഫോട്ടോഷൂട്ടിലും താരം ഇതിനകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ പുത്തൻ ഫോട്ടോകൾ വൈറലായിരിക്കുകയാണ്. അതീവ സുന്ദരിയായാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തു.






Leave a Reply