അങ്ങനെ എന്റെ ചെറിയ ഒരു ആഗ്രഹം കൂടി നിറവേറി. ആദ്യമായി അച്ഛനെയും അമ്മയെയും ഫ്ലൈറ്റ് കയറ്റിയ സന്തോഷ ഫോട്ടോ പങ്കുവെച്ച് ഒളിമ്പ്യൻ നീരജ് ചോപ്ര…

130 കോടിയോളം വരുന്ന ഭാരതീയരുടെ സ്വപ്നസാക്ഷാത്കാരം എന്നോളം ഒളിമ്പിക് സ്വർണമെഡൽ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ കായികതാരമാണ് നീരജ് ചോപ്ര. ഇക്കഴിഞ്ഞ ഒളിമ്പിക്സിൽ ഇന്ത്യക്കാർ ഇതുവരെ എത്തിപ്പെടാൻ പറ്റാത്ത അത്‌ലറ്റിക് ഇനത്തിൽ സ്വർണം നേടി നീരജ് ചോപ്ര ഇന്ത്യയുടെ അഭിമാനമായി മാറുകയായിരുന്നു.

വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ സ്വർണ്ണമെഡൽ ആണ് നീരജ് ചോപ്ര സ്വന്തമാക്കിയത്. 2008 ബീജിങ് ഒളിമ്പിക്സിൽ അഭിനവ് ബിന്ദ്ര ആണ് ഈ നേട്ടം ആദ്യമായി കൈവരിച്ചത്. അന്ന് ഷൂട്ടിങ് ഇനത്തിലായിരുന്നു അഭിനവ് ബിന്ദ്ര സ്വർണമെഡൽ സ്വന്തമാക്കിയത്. പക്ഷേ ആ സ്വർണമെഡൽ നെക്കാളും തിളക്കമേറിയതായിരുന്നു നീരജ് ചോപ്രയുടെ സ്വർണം എന്ന് പറഞ്ഞാൽ തെറ്റാവില്ല. കാരണം ട്രാക്ക് ആൻഡ് ഫീൽഡ്ലെ ജാവലിൻ ത്രോയിലായിരുന്നു നീരജ് സ്വർണമെഡൽ സ്വന്തമാക്കിയത്.

ഒളിമ്പിക്സ് സ്വർണമെഡൽ നേടിയതോടുകൂടി നീരജ് പെട്ടെന്ന് തന്നെ വലിയ സെലബ്രിറ്റി പട്ടം കരസ്ഥമാക്കി. പലഭാഗത്തുനിന്നും സമ്മാനങ്ങളുടെ പെരുമഴ പെയ്തു. ഹരിയാന ഗവർമെന്റ് ന്റെ ആറുകോടി ഉൾപ്പെടെ മറ്റു പല സംസ്ഥാനങ്ങളിലായി സ്വർണ്ണ മെഡൽ നേടിയ ദിവസംതന്നെ 13 കോടിയോളം തുക നീരജ് ചോപ്രക്ക് ലഭിച്ചു. മറ്റു പല കമ്പനികളുടെ പല ഓഫറുകളും താരത്തെ തേടിയെത്തി.

സോഷ്യൽമീഡിയയിലും താരം സജീവമായി. ലക്ഷക്കണക്കിന് ആരാധകർ അദ്ദേഹത്തെ സോഷ്യൽ മീഡിയയിലെ പല പ്ലാറ്റ്ഫോമുകളിൽ ഫോളോ ചെയ്യാൻ തുടങ്ങി. ഇപ്പോൾ ഇന്ത്യയുടെ ഒരു ബ്രാൻഡ് ആയി മാറിയിരിക്കുകയാണ് നീരജ് ചോപ്ര. ഇൻസ്റ്റാഗ്രാമിൽ തന്റെ വിശേഷങ്ങൾ താരം തുടർച്ചയായി പങ്കുവെക്കുന്നുണ്ട്. താരം ഏറ്റവും അവസാനമായി പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

തന്റെ ജീവിതത്തിൽ ഉണ്ടായിരുന്ന ചെറിയൊരു ആഗ്രഹം നിറവേറ്റിയ സംതൃപ്തിയാണ് താരം ഫോട്ടോയിൽ പങ്കുവച്ചത്. ഫോട്ടോയുടെ ക്യാപ്ഷൻ തന്നെ അത് വിളിച്ചു പറയുന്നു..
ക്യാപ്ഷൻ ഇങ്ങനെയാണ്… A small dream of mine came today as I was able to take my parents on their first flight. ” എന്റെ ജീവിതത്തിലെ ചെറിയൊരു ആഗ്രഹം കൂടി ഇന്ന് നിറവേറി. ആദ്യമായി എന്റെ അച്ഛനെയും അമ്മയെയും ഞാൻ ഫ്ലൈറ്റിൽ കയറ്റി” എന്ന സന്തോഷവാർത്തയാണ് താരം പങ്കുവെച്ചത്.

Neeraj
Neeraj
Neeraj

Be the first to comment

Leave a Reply

Your email address will not be published.


*