എന്റെ തിരിച്ചു വരവിന് കാരണക്കാരി എന്റെ മകൾ മീനാക്ഷി തന്നെ… തുറന്നു പറഞ്ഞ് മഞ്ജുവാര്യർ…

പതിനാലു വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം അതി ശക്തമായി മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. അതിനു ശേഷം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിച്ചതും താരത്തെ തന്നെയാണ്. കൊറിയൻ സുന്ദരിയായി പ്രത്യക്ഷപ്പെട്ട ലുക്ക് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു.

മലയാളികളുടെ പ്രിയ മാസികയായ ഗൃഹലക്ഷ്മിയുടെ കവർ ഫോട്ടോയായും താരത്തെ മലയാളികൾക്ക് കാണാൻ കഴിഞ്ഞു. കിടിലൻ ലുക്കിലായിരുന്നു കവർ ഫോട്ടോ വന്നത്. ചതുർമുഖം സിനിമയുടെ പ്ലസ് മീറ്റിൽ താരം കൊറിയൻ ലുക്കിൽ പ്രത്യക്ഷപ്പെട്ടതുൾപ്പെടെ താരം പങ്കു വെക്കുന്നതെല്ലാം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് താരം അറിയപ്പെടുന്നത്. തിരിച്ചുവരവിൽ താരത്തിന്റെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചതാവുകയും ചെയ്തു. ദി പ്രീസ്റ്റ്, c/o സൈറ ബാനു, പ്രതി പൂവൻ കോഴി, ഉദാഹരണം സുജാത, ഒടിയൻ തുടങ്ങിയ മികച്ച സിനിമകൾ രണ്ടാം വരവിൽ താരം മലയാളികൾക്ക് സമ്മാനിച്ചതാണ്.

ഈ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡ് ജേതാവായ ധനുഷിന് ആ ബഹുമതി നേടാൻ കാരണമായ സിനിമ അസുരനിലെ നായികാ വേഷം കൈകാര്യം ചെയ്തത് മഞ്ജു വാര്യർ ആയിരുന്നു.
രണ്ടാം വരവിൽ ആദ്യം ചെയ്ത ഹൗ ഓൾഡ് ആർ യു മുതൽ ഇനി റിലീസ് ആവാൻ ഇരിക്കുന്ന മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ചരിത്ര സിനിമയായ മരക്കാർ അറബിക്കടലിലെ സിംഹം വരെ ഓരോ ചിത്രങ്ങളിലും താരം ശ്രദ്ധകേന്ദ്രമാണ്.

ഇപ്പോൾ താരത്തിന്റെ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്. സിനിമ മേഖലയിൽ നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച് മുന്നേറുമ്പോൾ ആയിരുന്നു വിവാഹം എന്നാൽ ഈ നീണ്ട പതിനാല് വർഷം സിനിമ ഇല്ലാതെ എങ്ങനെ പിടിച്ചു നിന്നു എന്ന ചോദ്യത്തിന് നിറ പുഞ്ചിരിയോടെ എങ്ങനെ വീട്ടിൽ ഒതുങ്ങി കൂടാൻ കഴിഞ്ഞു എന്ന് എല്ലാരും എന്നോട് ചോദിക്കാറുണ്ട് എന്നാണ് താരം പറഞ്ഞത്.

പക്ഷെ എന്റെ ജീവിതത്തിലെ ആ പതിനാല് വർഷം എനിക്ക് ബുദ്ധിമുട്ടുകൾ ഒന്നും തന്നെയില്ലായിരുന്നു എന്നും മറിച്ച് സന്തോഷമുള്ള ദിനങ്ങളായിരുന്നു എന്നും താരം പറഞ്ഞു. ഞാൻ സിനിമയിലേക്ക് തിരിച്ചു വരുന്നതിന് മുൻപ് നൃത്തമാണ് ചെയ്തത് എന്നും താരം കൂട്ടി ചേർത്തു. ഇതിന് കാരണമായത് എന്റെ മകളും മീനാക്ഷിയെ നൃത്തം പഠിപ്പിക്കാൻ വന്ന ടീച്ചറും ആയിരുന്നു എന്നും താരം പറഞ്ഞു.

ടീച്ചറോടാപ്പം സമയം ചിലവിടാൻ ഞാൻ ഇരിക്കുമായിരുന്നു എന്നും അങ്ങനെ എനിക്കും തോന്നിത്തുടങ്ങി വീണ്ടും ചിലങ്ക അണിയണം എന്നും പ്രസരിപ്പുള്ള മുഖ ഭാവത്തോടെയാണ് താരം പറഞ്ഞത്. എന്നാൽ ഉള്ളിൽ ഒരു പേടിയും ഭയവുമായിരുന്നു ചിലങ്ക അണിഞ്ഞ നിമിഷം. എന്റെ ഭയപ്പാട് കണ്ട് ആ ടീച്ചർ പറഞ്ഞ വാക്കുകൾ ആണ് ഇന്ന് ഇവിടെ എത്തിച്ചത് എന്നും താരം പറഞ്ഞു. മഞ്ജുവിന്റെ ഒന്നും തന്നെ മറന്നിട്ടില്ല കല ഇന്നും മഞ്ജുവിന്റെ മനസിലും ശരീരത്തിലുമുണ്ട് എന്നാണ് ടീച്ചർ പറഞ്ഞത്.

Manju
Manju

Be the first to comment

Leave a Reply

Your email address will not be published.


*