“വെളുത്താല്‍ കൊളളില്ല… പഴയ ഇരുണ്ട നിറമാണ് നല്ലത്…” നെഗറ്റീവ് കമന്റുകളെ കുറിച്ച് മഞ്ജു പത്രോസ്….

മലയാള ടെലിവിഷൻ രംഗത്ത് സജീവ സാന്നിധ്യമാണ് മഞ്ജു പത്രോസ്. മിനിസ്ക്രീനിലെ ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നർമ്മം കലർന്ന കഥാപാത്രങ്ങളിലൂടെയാണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. മറിമായം അളിയൻസ് തുടങ്ങിയവ താരം അഭിനയിക്കുന്ന പ്രധാനപ്പെട്ട ടെലിവിഷൻ പരിപാടികൾ ആണ്. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥി ആയും താരം പങ്കെടുത്തിട്ടുണ്ട്.

താരത്തിന്റെ ഒരു അഭിമുഖം ആണ് ഇപ്പോൾ തരംഗമാകുന്നത്. ഇന്ന് കേരളത്തിലെ ഒരു വിഭാഗം ആളുകള്‍ വലിയ പ്രശ്‌നമാണ് എന്ന് വിചാരിച്ചിക്കുന്ന രണ്ട് കാര്യങ്ങൾ എന്റെയും സുനിച്ചന്റെയും ജീവിതവും, രണ്ട് എന്റെ നിറവും എന്നാണ് താരം പറഞ്ഞു തുടങ്ങുന്നത്. സൈബർ ആക്രമണങ്ങൾ അതിരു വിടുന്നുണ്ട് എന്ന് തന്നെയാണ് താരം പറയുന്നതിന്റെ ചുരുക്കം.

അവര്‍ക്ക് ഇത് ഭയങ്കര പ്രശ്‌നമാണ്. ആര്‍ക്കൊക്കെയോ ഇതിന്‌റെ പേരില്‍ ഇപ്പോ ഉറക്കമില്ല. ‘മഞ്ജു വെളുത്തോ, മഞ്ജു വെളുക്കാന്‍ എന്തോ ചെയ്യുന്നുണ്ട്. നിങ്ങള് വെളുത്താല്‍ കൊളളില്ലട്ടോ, നിങ്ങള്‍ക്ക് പഴയ ഇരുണ്ട നിറമാണ് നല്ലത്, അതും ഇതുമൊക്കെ വാരിതേച്ച് ഉളള ഐശ്വര്യം കളയല്ലെ’ ഇങ്ങനെയൊക്കെയാണ് കമന്റുകള്‍ വരുന്നത് എന്ന് താരം തുറന്നു പറയുന്നുണ്ട്.

മേക്കപ്പ് ഒകെ ചെയ്യുന്നത് എന്തിനാണ് എന്നൊക്കൊ ചിലര് ചോദിക്കുന്നുണ്ട് എന്നും ഞാന്‍ അഭിനയിക്കുന്ന ഒരാളാണ്. എനിക്ക് മേക്കപ്പ് ചെയ്യേണ്ടി വരുമ്പോള്‍ ചെയ്യണ്ടെ. അതിന് എന്താണ് കുഴപ്പം. അല്ലെങ്കില്‍ ഞാന്‍ കുറച്ച് കറുത്തു പോയാല്‍ എന്താണ് കുഴപ്പം എന്നും താരം അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്.

ഞങ്ങള്‍ക്ക് ഈ മഞ്ജുവിനെ അല്ല ഇഷ്ടം, പഴയ മഞ്ജുവിനെ ആണ് ഇഷ്ടം’ എന്നൊക്കെ ചിലര് പറയും. ഇവരോടൊക്കെ എന്താണ് മറുപടി പറയേണ്ടത് എന്ന് എനിക്കറിയില്ല എന്നും പുഞ്ചിരിച്ചു കൊണ്ട് താരം പറയുന്നു. ഒരു പക്ഷേ സ്‌നേഹ കൂടുതലു കൊണ്ടാണോ ഇങ്ങനെ പറയുന്നത് എന്ന് അറിയില്ല എന്നും താരം പറയുന്നുണ്ട്.

എന്റെ നിറം കണ്ട് എന്നെ ആരും ഇഷ്ടപ്പെടേണ്ട എന്ന് മഞ്ജു പത്രോസ് പറഞ്ഞു. ഞങ്ങള്‍ക്കൊരു യൂടൂബ് ചാനലുണ്ട്. പേര് ബ്ലാക്കീസ് എന്ന് ആണ്. നിങ്ങള് നിങ്ങളുടെ നിറം ഇഷ്ടമാണെന്ന് ഒകെ പറയും. പക്ഷെ നിങ്ങള്‍ക്ക് കോപ്ലക്‌സ് ഉളളതുകൊണ്ടല്ലെ നിങ്ങള് അതിന് ബ്ലാക്കീസ് എന്ന പേരിട്ടത് എന്ന് ചോദിച്ചു കൊണ്ട് ഉള്ളത് കമന്റുകൾ വന്നിട്ടുണ്ട് എന്നും താരം വ്യക്തമാക്കി.

എനിക്ക് എന്റെ നിറം ഇഷ്ടമായതു കൊണ്ടാണ് ആ പേരിട്ടത് എന്നും ഇപ്പോ ഞങ്ങള്‍ ടൂവീലറിന്റെ പുറകില്‍ എഴുതി വെച്ചിരിക്കുന്നത് ബെര്‍ണാച്ചന്‍ കുഞ്ഞ് എന്നാണ്. മോന്റെ പേരാണ്. അവനോടുളള ഇഷ്ടം കൊണ്ടാണ് ആ പേര് ഇടുന്നത്. ഇഷ്ടം ഇല്ലാത്തെ ആ പേരിടുമോ, എന്നും അഭിമുഖത്തില്‍ താരം വ്യക്തമാക്കുന്നു.

Manju
Manju
Manju

Be the first to comment

Leave a Reply

Your email address will not be published.


*