സിനിമയിലേക്കുള്ള തിരിച്ചു വരവിന്റെ സൂചനയാണോ… ദിവ്യ ഉണ്ണിയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ചോദിക്കുന്നു…

സിനിമയിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം അഭിനയിച്ച ഒരുപാട് ആരാധകരെ നേടിയ താരമായിരുന്നു ദിവ്യഉണ്ണി. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും ധാരാളമാളുകൾ താരത്തെ ഫോളോ ചെയ്യുകയും ഇഷ്ടം വെക്കുകയും ചെയ്യുന്നു. സഹോദരിയായി, ഭാര്യയയായി, കാമുകിയായി അങ്ങനെ വ്യത്യസ്തതയുള്ള ഒരുപാട് കഥാപാത്രങ്ങൾ ആണ് താരം അഭിനയിച്ച് ശ്രദ്ധേയമാക്കിയത്.

അഭിനയത്തിനും പഠനത്തിനും ഒപ്പം താരം നൃത്ത മേഖലയിലും കഴിവു തെളിയിച്ചിട്ടുണ്ട്. കുട്ടിക്കാലം തൊട്ടേ ഡാന്‍സില്‍ താല്‍പര്യമുള്ള താരം നിരവധി വേദികളില്‍ തന്റെ നൃത്തം അവതരിപ്പിക്കുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട് . അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുന്നുണ്ടെങ്കിലും നൃത്തം ഇപ്പോഴും തുടരുന്നുണ്ട് താരം.

ഒരുപാട് മലയാളി നടിമാർ വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കാറുണ്ട് അതുപോലെയാണ് താരവും വിവാഹത്തിന് ശേഷമാണ് അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നത്. ഇപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം വിദേശത്താണ് താരം. ആരാധകരെല്ലാം താരത്തോട് സിനിമയിലേക്ക് തിരിച്ചു വരാൻ ആവശ്യപ്പെടുകയും അക്കാര്യം ചോദിച്ചറിയുകയും ചെയ്യാറുണ്ട്. തന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ച് നടി ഇതുവരെ പറഞ്ഞിട്ടില്ല.

എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തില്‍ ഭരത് ഗോപിയുടെ മകളുടെ കഥാപാത്രം അവതരിപ്പിച്ചുകൊണ്ടാണ് സിനിമ അഭിനയം തുടങ്ങുന്നത്. പിന്നീട് കല്യാണസൗഗന്ധികം എന്ന ചിത്രത്തില്‍ ആദ്യമായി നായികയായി എത്തി. പ്രണയവര്‍ണങ്ങള്‍, ചുരം , ആകാശഗംഗ എന്നീ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . താരം ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ചിത്രം അഭിനയ മേഖലയിൽ സജീവമല്ല എങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. തന്റെ വിശേഷം പങ്കുവെച്ച് നിരന്തരം ആരാധകർക്ക് മുമ്പിൽ താരം എത്താറുണ്ട് . താരത്തിന്റെതായി പുറത്തുവന്ന ലേറ്റസ്റ്റ് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുള്ളത്.

പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കു വച്ചിട്ടുള്ളത്. നിമിഷനേരം കൊണ്ടാണ് ഈ ചിത്രങ്ങളെല്ലാം വൈറല്‍ ആയത്. ഇതിനു താഴെ ധാരാളം കമന്റ് വരുന്നുണ്ട്. താരം ആകെ മെലിഞ്ഞു പോയി എന്നതാണ് മിക്കവരും കുറിക്കുന്നത്. ബ്ലാക്ക് ടോപും വൈറ്റ് ജീനുമാണ് ചിത്രത്തില്‍ നടി ധരിച്ചത്. നേരത്തെയും നിരവധി ചിത്രം താരം പങ്കുവെച്ചിരുന്നു.

Divyaa
Divyaa
Divyaa

Be the first to comment

Leave a Reply

Your email address will not be published.


*