

അഭിനയിക്കാൻ ലഭിച്ച കഥാപാത്രത്തിന്റെ മികവു കൊണ്ടും സിനിമയുടെ വിജയം കൊണ്ടും ചെറിയ സ്ക്രീൻ ടൈമിൽ ആണെങ്കിലും വളരെ വലിയ പ്രേക്ഷക പ്രീതിയും പിന്തുണയും നേടാൻ ചില താരങ്ങൾക്ക് സാധിക്കാറുണ്ട്. അത്തരത്തിൽ മലയാള ചലച്ചിത്ര വീഥിയിൽ ഒരുപാട് ആരാധകരുള്ള താരമാണ് കാർത്തിക മുരളീധരൻ.

ചെയ്ത വേഷങ്ങളിൽ എല്ലാം മികച്ച അഭിനയം കാഴ്ചവച്ചു എന്നുള്ളത് തന്നെയാണ് താരത്തെ ഇത്രയും വലിയ സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടാൻ കാരണം ആക്കിയത്. ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികവുള്ള അഭിനയ വൈഭവം കാഴ്ചവെക്കാൻ താരത്തിനു സാധിച്ചു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്

ഓരോ കഥാപാത്രത്തെയും ഉള്ളിലേക്ക് ആവാഹിച്ച് തൻമയത്വത്തോടെ കൈകാര്യം ചെയ്തത് കൊണ്ട് തന്നെ ചെയ്ത കഥാപാത്രങ്ങൾ ഓരോന്നും പ്രേക്ഷക മനസ്സുകളിൽ തങ്ങി നിൽക്കുന്നവയായി. താരത്തിന് നിഷ്കളങ്കതയുള്ള മുഖവും ചില ഡയലോഗുകളും വരെ മലയാളി പ്രേക്ഷകർക്കിടയിൽ ഓർമ്മിക്കപ്പെടുന്നതായി അത്രത്തോളം മിഴിവിലും മികവിലും ആണ് വേഷങ്ങൾ അവതരിപ്പിച്ചത് എന്ന് ചുരുക്കം.

അരങ്ങേറ്റം തന്നെ ദുൽഖറിന്റെ നായികയായി ഒരു സിനിമയിലൂടെ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. ദുൽഖറിനൊപ്പം വളരെ ഭംഗിയായി അഭിനയിച്ചത് മികച്ച പ്രേക്ഷക പ്രീതി നേടാനും വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടാനും ശ്രദ്ധിക്കപ്പെടാൻ കാരണം ആയി. അമൽ നീരദിന്റെ സിഐഎ എന്ന ചിത്രത്തിലാണ് ദുൽഖറിനൊപ്പം താരം അഭിനയിച്ചത്.

ബാംഗ്ലൂർ സൃഷ്ടി സ്കൂൾ ഓഫ് ആർട്സിൽ ബാച്ചിലർ ഇൻ ക്രിയേറ്റീവ് ആർട്സ് വിദ്യാർത്ഥിനിയാണ് കാർത്തിക. ദുൽഖറിനൊപ്പം ഉള്ള സിനിമക്ക് ശേഷം മമ്മൂട്ടി നായകനായ അങ്കിളിൽ ആണ് താരം അഭിനയിച്ചത്. ആദ്യ രണ്ട് സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ താരം വളരെ പെട്ടെന്ന് ജനപ്രിയ താരമായി മാറി. ഛായാഗ്രാഹകൻ സി കെ മുരളീധരന്റെ മകളായ താരത്തിന് സിനിമ പാരമ്പര്യത്തിന് അപ്പുറം മികച്ച അഭിനയം ഈ മേഖലയിൽ മുതൽക്കൂട്ടായി.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. താരം തനിക്കിഷ്ടപ്പെട്ട ഫോട്ടോ ഷൂട്ടുകളും വിശേഷങ്ങളും പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തു നിന്നുള്ള ചിത്രം പ്രേക്ഷകർക്കു വേണ്ടി പങ്കുവെച്ചിരുന്നു. താരം 2018 പങ്കുവെച്ച ഫോട്ടോയും ഈ 2021ൽ പങ്കുവെച്ച ഫോട്ടോയും ചേർത്തു ഒരു കോളാഷ് ഫോട്ടോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്.

മൂന്നുവർഷം കൊണ്ട് ഇതെന്ത് മാജിക്ക് ആണ് സംഭവിച്ചത് എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ശരീരഭാരം കുറച്ച് സൗന്ദര്യം നിലനിർത്തി ആകർഷണീയമായ രൂപ ഭേദത്തിലേക്ക് താരം മാറിയിരിക്കുകയാണ്. ചെറുപ്പം മുതൽ ബോഡി ഷെയ്മിങ് ഇരയായിരുന്നു എന്നും സിനിമാ മേഖലയിൽ വന്നപ്പോൾ അത് ഇരട്ടിയായി എന്നും നേരത്തെ താരം പങ്കുവെച്ചിരുന്നു.







Leave a Reply