“ചെങ്കോല്‍ സിനിമയിലെ ലത, അച്ഛനുറങ്ങാത്ത വീടിലെ ലില്ലിക്കുട്ടി.” ഓര്‍മ്മയുണ്ടോ ഈ നടിയേ?

ഹസീന ഹനീഫ് എന്ന് പറഞ്ഞാൽ ഒരുപക്ഷേ മലയാള സിനിമ പ്രേമികൾക്ക് അറിയാൻ വഴിയില്ല. എന്നാൽ ഉഷ എൻ എന്ന് പറഞ്ഞാൽ ഒരു പക്ഷേ മലയാളികൾക്ക് കൂടുതലും അറിയാമായിരിക്കാം. ഒരു സമയത്ത് മലയാള സിനിമയിൽ സഹനടി വേഷത്തിൽ തിളങ്ങിനിന്നിരുന്ന വ്യക്തിയായിരുന്നു അസീന ഹനീഫ്. ഒരുപാട് സിനിമകളിൽ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഏകദേശം എഴുപതിൽ കൂടുതൽ സിനിമകളിൽ അഭിനയിച്ച താരം മലയാള സിനിമകളിലെ സജീവ സാന്നിധ്യമായിരുന്നു . 1984 ൽ അഭിനയം ആരംഭിച്ച താരം ഇന്നും മലയാള സിനിമയിൽ സജീവമായി നിലകൊള്ളുന്നു. ഒരു മികച്ച ഡാൻസറും ഗായികയും കൂടിയാണ് താരം. ആലപ്പുഴ കാരിയായ താരം പോലീസ് എ എസ് ഐ മുഹമ്മദ് ഹനീഫിന്റെ മകളാണ്.

സിനിമയിൽ വന്നതിനുശേഷം ഉഷ എന്ന പേര് താരം സ്വീകരിക്കുകയായിരുന്നു. ബാലചന്ദ്രമേനോൻ റെ നായികയായി 1988 ൽ കണ്ടതും കേട്ടതും എന്ന സിനിമയിലൂടെ താരം മലയാള സിനിമയിൽ നായികവേഷം ചെയ്തുകൊണ്ട് അരങ്ങേറി . അതിനുമുമ്പ് താരം ഒരു തീയേറ്റർ ആർട്ടിസ്റ്റ് ആയിരുന്നു. ചെന്നൈയിലെ ബിസിനസ് മാൻ ആയ നസർ അബ്ദുൽ ഖാദർ ആണ് താരത്തിന്റെ ഭർത്താവ്. 2011 ലാണ് ഇവരുടെ വിവാഹം നടന്നത്.

1984 ൽ പുറത്തിറങ്ങിയ ‘ഇതാ ഇന്നു മുതൽ’ ആണ് താരത്തിന്റെ ആദ്യമലയാളസിനിമ. ഫാസിൽ സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനവേഷത്തിലെത്തിയ നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. കിരീടം, വർണ്ണം, വടക്കുനോക്കിയന്ത്രം, തൂവൽസ്പർശം, കോട്ടയം കുഞ്ഞച്ചൻ, മിഥുനം, സ്ത്രീധനം, ചെങ്കോൽ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്.

താരം ഇന്നും മലയാള സിനിമയിൽ സജീവമായി നിലകൊള്ളുന്നു. ഒരുപാട് ടെലിവിഷൻ സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മഴവിൽ മനോരമയിലെ ഭാഗ്യജാതകം, കൈരളി ടിവിയിലെ നിലാപക്ഷി, സൂര്യ ടിവിയിലെ ഇന്ദ്രനീലം, ഡി ഡി മലയാളം ചാനലിലെ താറാവും പൊൻ മുട്ടയും, അമൃത ടിവിയിലെ ജാഗ്രത തുടങ്ങിയവർ താരം അഭിനയിച്ച പ്രധാനപ്പെട്ട സീരിയലുകളാണ്.

ഒരുപാട് ടിവി ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൈരളി ടിവിയിലെ താരോത്സവം, നക്ഷത്രദീപങ്ങൾ തുടങ്ങിയവ താരം പങ്കെടുത്ത പ്രധാനപ്പെട്ട ടിവി ഷോകളാണ്. നന്മയുടെ നക്ഷത്രങ്ങൾ എന്ന ടെലി ഫിലിമിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് ദൈവ ഭക്തി ഗാനങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കേരള വിഷനിലെ ബിസിനസ് ടോക്ക്സ് എന്ന പരിപാടിയിൽ അവതാരക വേഷം കൈകാര്യം ചെയ്യാനും താരത്തിന് സാധിച്ചിട്ടുണ്ട്.

Usha
Usha

Be the first to comment

Leave a Reply

Your email address will not be published.


*