ഈ എപ്പിസോഡിൽ എങ്കിലും പ്രസവിക്കണം… വീണ്ടും സോണിയയെ ട്രോളി പ്രേക്ഷകർ…

അഭിനയ വീഥിയിൽ സിനിമയും സീരിയലും വെബ് സീരീസും എല്ലാം ഒരുപോലെ ആണെങ്കിലും സിനിമയിൽ നിന്ന് വ്യത്യസ്തമായി വർഷങ്ങളോളം നീണ്ടു നിൽക്കുന്ന ജീവിത കഥയാണ് സീരിയൽ പറയുന്നത്. ജീവിതഗന്ധിയായ കഥാസാരങ്ങൾ ആണ് സീരിയലിൽ വിജയം ഉണ്ടാകാറുള്ളത്. ജീവിതത്തിൽ സംഭവിക്കാവുന്ന ചെറിയ കാര്യങ്ങൾ പോലും സീരിയലിൽ ഉൾപ്പെടുത്തുന്നത് അത് കൊണ്ട് തന്നെ.

വളരെ പെട്ടന്ന് ആരാധകരെ നേടാൻ കഴിയുന്നതും ഇങ്ങനെ ജീവിതത്തോട് അടുത്ത് നിൽക്കുന്നത് കൊണ്ട് തന്നെയാണ്. ഇപ്പോൾ പുറത്ത് വരുന്ന ഓരോ പരമ്പരകൾക്കും ഒരുപാട് പ്രേക്ഷക പിന്തുണയും അഭിപ്രായങ്ങളും ഉണ്ട്. പല പരമ്പരകളും റേറ്റിങ്ങിൽ മുൻനിരയിൽ തന്നെ ഒരുപാട് മാസങ്ങളോളമായി തുടരുകയാണ്.

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ളതും പ്രേക്ഷക പ്രീതിയിലും റേറ്റിംഗിലും മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് മൗനരാഗം. 2019 ലാണ് പരമ്പര ആരംഭിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോകുകയാണ്. പരമ്പരയിൽ അഭിനയിക്കുന്ന അഭിനേതാക്കളെ എല്ലാം പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ്. അഭിനയ വൈഭവം കൊണ്ട് വിസ്മയം തീർക്കുകയാണ് ഓരോരുത്തരും.

കല്യാണി എന്ന പാവം പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് സീരിയൽ സഞ്ചരിക്കുന്നത്. കല്യാണിയുടെ ജീവിതത്തിൽ കിരൺ എന്ന ചെറുപ്പക്കാരൻ എത്തുന്നതിലൂടെ ഉണ്ടായ മാറ്റങ്ങളും സീരിയൽ പറയുന്നുണ്ട്. കിരണിന്റെയും കല്യാണിയുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളിലൂടെ സീരിയൽ പുരോഗമിക്കുകയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മൗനരാഗത്തിന്റെ ഏറ്റവും പുതിയ എപ്പിസോഡിനെ കുറിച്ചുള്ള വാർത്തകളാണ്. സഹോദരൻ വിക്രം ഒറ്റപ്പെടുത്തുന്നതും ആ സമയത്തെല്ലാം കല്യാണിക്കൊപ്പം താങ്ങായി സഹോദരന്റെ ഭാര്യ സോണി കൂടെ നിൽക്കുന്നതും സീരിയൽ കാണിച്ചിരുന്നു. സംഭവ ബഹുലമായി മൗനരാഗം മുന്നോട്ട് പോകുമ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് മറ്റൊരു കാര്യമാണ്.

സോണിയുടെ ഗർഭത്തെ കുറിച്ചാണ് ഇപ്പോൾ പ്രേക്ഷകരുടെ ചർച്ച. സോണി ഇതുവരെ പ്രസവിക്കാത്തതിനെ കുറിച്ചാണ് പ്രേക്ഷകരുടെ സംസാരങ്ങളും കമന്റുകളും നേരത്തെയും വന്നിരുന്നു. സോണി ചേച്ചി ഈ നൂറ്റാണ്ടിൽ എങ്ങും പ്രസവിക്കില്ലെ എന്നുള്ള കമന്റുകൾ ഒരുപാട് വന്നിരുന്നു. ഇപ്പോൾ സോണിയയെ പ്രസവത്തിനു ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തിരിക്കുകയാണ്. ഈ എപ്പിസോഡിലെങ്കിലും പ്രസവിക്കണം എന്ന തരത്തിലാണ് ഇപ്പോൾ കമന്റുകൾ പ്രേക്ഷകർ രേഖപ്പെടുത്തുന്നത്.

Sonia
Sonia

Be the first to comment

Leave a Reply

Your email address will not be published.


*