
സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങൾ ഇന്നലെയാണ് പ്രഖ്യാപിക്കപ്പെട്ടത്. കൂട്ടത്തിൽ മികച്ച സീരിയലിനുള്ള പുരസ്കാരം ഉണ്ടായിരുന്നില്ല. കലാമൂല്യവും സാങ്കേതിക മികവും പ്രകടമാക്കുന്ന സൃഷ്ടികള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ മികച്ച ടെലി സീരിയലിനുള്ള പുരസ്കാരം നല്‍കേണ്ടെന്നായിരുന്നു ജൂറിയുടെ തീരുമാനം.
ഇത് വലിയ ചർച്ചകൾക്ക് തിരി കൊളുത്തിയിരിക്കുകയാണ് ഇപ്പോൾ. ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു എന്ന് ജൂറി അഭിപ്രായപ്പെടുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ തവണത്തെ ടെലിവിഷന്‍ അവാര്‍ഡിലും മികച്ച സീരിയലിന് പുരസ്കാരമില്ലായിരുന്നു എന്നതും ഇപ്പോൾ ചർച്ചയാകുന്നുണ്ട്.
ഒരുപാട് പേര് ഈ വിഷയത്തിൽ അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്തുള്ള പരമ്പരയായ കുടുംബവിളക്കിന്റെ തിരക്കഥാകൃത്ത് അനില്‍ ബാസ് ഈ വിഷയത്തിൽ പ്രതികരിച്ചത് വളരെ പെട്ടന്നാണ് ആരാധകർക്കിടയിൽ തരംഗമായത്. ടെലിവിഷന്‍ വിനോദ പരിപാടികളില്‍ ഏറ്റവും ജന പ്രീതിയുള്ളത് സീരിയലുകള്ക്കാനിന്നാണ് അദ്ദേഹം പറയുന്നത്.

ലക്ഷക്കണക്കിന് പ്രേക്ഷകര്‍ ആണ് സീരിയൽ കാണുന്നത് എന്നും അപ്പൊൾ അവർക്കൊന്നും നിലവാരമില്ലെന്നാണ് ജൂറി പറയുന്നതെന്നും അനില്‍ ബാസ് പറഞ്ഞു. നിലവാരമുള്ള സീരിയലുകളൊന്നും കണ്ടില്ല എന്നല്ലേ അവര്‍ പറഞ്ഞത്. പക്ഷേ ഈ ജൂറിയുടെ നിലവാരം എത്രയാണെന്ന് പരിശോധിക്കേണ്ടതുണ്ട് എന്നും അദ്ദേഹം കടുത്ത ഭാഷയിൽ പറയുന്നുണ്ട്.

ജൂറിയിലെ അംഗങ്ങൾ സീരിയലുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളാണ്. അവര്‍ സീരിയലിനെ എങ്ങനെയാണ് വിലയിരുത്തുന്നത് എന്നും സീരിയലിനെക്കുറിച്ച് ജൂറി അംഗങ്ങൾക്കും ഒരു ധാരണയുമില്ലെന്നാണ് എനിക്ക് തോന്നുന്നത് എന്നും അദ്ദേഹം പറഞ്ഞതിനൊപ്പം ഇത് അവര്‍ കളിയാക്കിയതല്ലേ എന്ന് ചോദിക്കുകയും ചെയ്തു.

സീരിയല്‍ കാണുന്ന ലക്ഷോപലക്ഷം ജനങ്ങളുണ്ട്. സീരിയലുകൾ ജനപ്രിയമാണ്. ടെലിവിഷനിലെ വിനോദപരിപാടികളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്നത് സീരിയലുകളാണ്. ഏറ്റവും കൂടുതല്‍ വീട്ടമ്മമാരാണ് സീരിയല്‍ കാണുന്നത്. അത്രയും ആളുകളും മണ്ടന്മാരും വിവരമില്ലാത്തവുമാണെന്നല്ലേ ജൂറി പറഞ്ഞതിന്റെ അര്‍ഥം? എന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.
സീരിയലുകള്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു എന്ന വിമര്‍ശനത്തില്‍ അനില്‍ ബാസിന്റെ പ്രതികരിച്ചത് കഥാപാത്രങ്ങളുടെ ചിത്രീകരണം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ പെടുന്ന ഒന്നല്ലേ എന്ന മറു ചോദ്യം കൊണ്ടാണ്. ഉള്ളതില്‍ കൊള്ളാവുന്നത് എന്ന നിലയില്‍ എന്തെങ്കിലും ചെയ്യാമായിരുന്നു. അത് അവര്‍ ചെയ്തില്ല എന്ന് അനില്‍ ബാസ് ജൂറിയെ കുറ്റപ്പെടുത്തുകയും ചെയ്തു.

വലിയ എഴുത്തുകാരുടെ എത്രയോ കഥകളും നോവലുകളുമൊക്കെ സീരിയലുകളായി വന്നിട്ടുണ്ട്. സീരിയല്‍ മേഖലയോട് ഉള്ളില്‍ എന്തോ പ്രത്യേക വിരോധം ഉള്ളതു പോലെയുള്ള കമന്റ് ആണ് ജൂറി പറഞ്ഞത്. മുന്നിലെത്തിയതില്‍ കൊള്ളാവുന്നത് ഏതാണെന്നു കണ്ടെത്തലാണ് ഒരു അവാര്‍ഡ് ജൂറിയുടെ ജോലി. കലാകാരന്മാര്ക്ക് ചേര്‍ന്ന അഭിപ്രായമേയല്ല ജൂറി പറഞ്ഞത് എന്നും അനില്‍ ബാസ് കൂട്ടിച്ചേർത്തു.

Leave a Reply