നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിച്ച 101കോൽക്കളിപ്പാട്ടുകൾ…

കലോൽസവങ്ങളിൽ കയ്യടി നേടിയിരുന്ന മലബാറിലെ ഒരു പ്രശസ്തമായ കലാരൂപമാണ് കോൽക്കളി. തെക്കേ ഇന്ത്യയിൽ പ്രത്യേകിച്ചും ഇത് വളരെയധികം പ്രസിദ്ധമാണ്. കോൽക്കളിയും തെക്കൻ കോലടിയുമായി രണ്ടു തരത്തിൽ ഉണ്ടെങ്കിലും ഇപ്പോൾ കോൽക്കളി മാത്രമേ നിലവിലുള്ളൂ.

വൃത്താകൃതിയിൽ നൃത്തച്ചുവടുകൾ പിഴക്കാതെ കയ്യിലെ കോലുകൾ തമ്മിലുള്ള അടി തെറ്റാതെ വളരെ നയനമനോഹരം ആണ് കോൽക്കളി. അതിലേറെ ശ്രദ്ധേയം കോൽക്കളി പാട്ടുകൾ ആണ്. പാട്ടിനൊപ്പം കളിക്കാരുടെ കയ്യിലുള്ള ചെറിയ കോലുകൾ കൊണ്ടുള്ള വിസ്മയിപ്പിക്കുന്ന ചലനങ്ങൾ കാഴ്ചക്കാരുടെ കയ്യടി നേടാതിരിക്കില്ല .

കോൽക്കളിയുടെ ചടുലമായ ചുവടുകൾക്കൊപ്പം മികച്ചു നിൽക്കുന്ന കോൽക്കളി പാട്ടുകളും വളരെയധികം പ്രസിദ്ധമായിരുന്നു. വൃത്തം ചുരുങ്ങിയും വികസിച്ചും കളിയുടെ താളം മുറുകുന്നതോടൊപ്പം പാട്ടുകൾ മാറിയും ശബ്ദം കൂട്ടിയും കുറച്ചും വലിയ ആരവമാണ് കോൽക്കളി സൃഷ്ടിക്കുന്നത്.

നൃത്തച്ചുവടുകൾ മാറിക്കൊണ്ടേയിരിക്കുമെങ്കിലും കോലടി ഒന്നു പോലും പിഴക്കാറില്ല. മലബാറിൽ മുസ്ലിം പുരുഷന്മാരുടെ മികവുറ്റ അവതരണത്തിലൂടെ ലോക പ്രശസ്തമായ കലാരൂപമാണ് കോൽക്കളിയും അതിലൂടെ കോൽക്കളിപ്പാട്ടുകളും.

കല്യാണ രാവുകളിലും മറ്റു വലിയ ആഘോഷ പരിപാടികൾക്ക് അനുബന്ധിച്ചും നടന്നിരുന്ന കോൽക്കളികളിൽ പാടി നിറഞ്ഞ കൈയ്യടി വാങ്ങിയ ഒരുപിടി ഗാനങ്ങൾ ഒരുമിച്ചു കൂട്ടിയിരിക്കുകയാണ് ഇവിടെ. 101 പ്രശസ്ത കോൽക്കളി ഗാനങ്ങൾ നോൺ സ്റ്റോപ്പ് ആയി അവതരിപ്പിക്കുകയാണ് ഈ വീഡിയോയിലൂടെ.

Be the first to comment

Leave a Reply

Your email address will not be published.


*