മാപ്പിളപ്പാട്ട് ആസ്വാദകർ ഒന്നടങ്കം ആരവമാക്കിയ ആൽബം… “ഖൽബാണ് ഫാത്തിമ”🔥😍

ഒരു ആൽബത്തിലെ എല്ലാ പാട്ടുകളും ഹിറ്റ് ആവുക എന്നത് വല്ലപ്പോഴും സംഭവിക്കുന്ന അത്ഭുതമാണ്. ഖൽബാണ് ഫാത്തിമ വീഡിയോ ആൽബം മാപ്പിളപ്പാട്ട് ആസ്വാദകർ ഒന്നടങ്കം ആഹ്ലാദത്തോടെ സ്വീകരിച്ചതാണ്. ആൽബത്തിൽ  ഉൾക്കൊള്ളിച്ച 8 പാട്ടുകളും വലിയ ഹിറ്റായി.

താജുദ്ധീൻ, അഫ്സൽ തുടങ്ങി ജനപ്രിയരായ ഗായകർ ഒരുമിച്ചതു കൊണ്ട് തന്നെയാണ് ആൽബം ഇത്രയധികം ശ്രദ്ധ നേടാൻ കാരണം. മനസ്സിന് ഇഷ്ടമുള്ള ഗായകരുടെ ശബ്ദത്തിൽ ഏത് പാട്ട് കേട്ടാലും കയ്യടിക്കുന്ന സ്വഭാവമുണ്ട് ആസ്വാദകർക്ക് എന്ന് പറയുന്നത് വെറുതെയല്ല.

എം. കുഞ്ഞി മൂസ, നാസർ വി. പി, ആഷിർ വടകര തുടങ്ങിയവരാണ് ആൽബത്തിലെ പാട്ടുകൾക്ക് രചന നിർവഹിച്ചിരിക്കുന്നത്. മംഗല്യം കഴിക്കാതെ, ഫാത്തിമ, ലൈലാ ലൈലാ, ആശകളില്ലാത്ത, ഹംദും സമദും, കാണാനഴകുള്ള, സ്നേഹമുള്ള, എന്റെ കാതിൽ തുടങ്ങിയവയാണ് ഈ ആൽബത്തിൽ ഒരുമിച്ചു കൂട്ടിയിരിക്കുന്ന ഗാനങ്ങൾ.

താജുദ്ധീൻ വടകര, അഫ്സൽ എന്നിവരോടൊപ്പം ആൽബത്തിലെ മറ്റു ഗാനങ്ങൾ ആലപിച്ചവർ ശ്രീലത, റഫീഖ് എന്നിവരാണ്. ആൽബം പുറത്തിറങ്ങിയ സമയത്ത് യുവാക്കളുടെ ഹരമായിരുന്നു നെഞ്ചിനുള്ളിൽ നീയാണ് എന്ന പാട്ട്. താജുദീന്റെ ശബ്ദം പാട്ടിന്റെ വരികൾക്ക് ജീവൻ നൽകുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*