“നൂറേ…” 😍 നൈഷാ ഫാത്തിമ പാടിയ മനോഹര ഗാനം കാണാം 👌👌💕

നൂറേ നൂറേ മനസ്സിലെ മായാ നദീ എന്ന് തുടങ്ങുന്ന  പ്രവാചക പ്രകീർത്തനത്തിന്റെ പുതിയ ശീലുകൾ ആണ് ഇപ്പോൾ പ്രവാചക പ്രേമികളുടെ മനസ്സിൽ കുളിരേകുന്നത്. ഹൃത്തടത്തിൽ തങ്ങി നിൽക്കാൻ മാത്രം കെൽപ്പുള്ള നല്ല വരികൾ. പ്രവാചക പുംഗവരുടെ മദ്ഹുകൾ എത്ര പറഞ്ഞാലും മതി വരില്ലല്ലോ

നബിയോടുള്ള സ്നേഹം വരികളിലൊതുങ്ങുന്നില്ലെങ്കിലും മനോഹരമായ വരികളിലൂടെ പാടി അറിയിക്കാനുള്ള എളിയ ശ്രമം ഇവിടെ വിജയിച്ചിരിക്കുകയാണ്. ഫൈസൽ പൊന്നാനി ആണ് ഗാനത്തിന്റെ രചയിതാവ്. ഒതുങ്ങിയ വരികളിൽ പ്രവാചകരോടുള്ള പ്രേമത്തിന്റെ പ്രപഞ്ചം തീർത്തിരിക്കുകയാണ് അദ്ദേഹം.

വരികൾക്കൊപ്പം നിൽക്കുന്ന സുന്ദരമായ ശബ്ദവും വിജയത്തിന്റെ പിന്നിലെ വലിയ കാരണമാണ്. നൈഷ ഫാത്തിമയുടെ അഴകുള്ള അവതരണവും ആശയമറിഞ്ഞ മുഖഭാവവും പ്രകടനങ്ങളും വരികളുടെ തിളക്കത്തിന് നിറ പകിട്ടേകുകയാണ്. നൈഷ ഫാത്തിമയുടെ പാട്ടുകളെല്ലാം മികച്ചവയായിരുന്നു.

സംഗീതവും ഇതിനൊപ്പം നിൽക്കുന്നു. സംവിധാനത്തിലെ മിക്കവാണ് എടുത്തു പറയേണ്ടത്. മുനീർ ലാലയുടെ സംഗീതത്തിലും സംവിധാനത്തിലും ഈ ഗാനത്തിന്റെ വിജയം അതിന്റെ ഉത്തുംഗത പ്രാപിക്കുകയായിരുന്നു.  ഒരുപാട് ആളുകളാണ് ഈ ഗാനം യൂട്യുബിലും മറ്റും ആസ്വദിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*