എന്തൊരു മൊഞ്ചാണ് ഈ പാട്ടിനു 😍 നൈഷാ ഫാത്തിമ ആലപിച്ച മനോഹര ഗാനം 👌

മണ്ണിലും വിണ്ണിലും  വെണ്ണിലാ തിങ്കൾ നൂറല്ലയോ എന്ന് തുടങ്ങുന്ന മദ്ഹ് ഗാനം ആയിരക്കണക്കിന് കാഴ്ചക്കാരുമായി മുന്നേറുന്നു. പ്രവാചകരോടുള്ള സ്നേഹം അകത്തളങ്ങളിൽ നിറക്കുന്ന തരത്തിലാണ് ഈ മദ്ഹ് ഗാനം സജീകരിച്ചിരിക്കുന്നത്. സ്നേഹമുള്ള ഹൃദയങ്ങൾക്ക് പ്രിയമുള്ള ഗാനം.

പ്രവാചകരോടുള്ള ഇഷ്ടവും മദീനയും മക്കയും കാണാനുള്ള ആഗ്രഹവും എല്ലാം വരികളിൽ നിറയുന്നുണ്ട്. ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് പകുത്തു നൽകുന്ന വാക്കുകൾ കൊണ്ട് ആണ് പ്രവാചകരോടുള്ള പ്രേമം പറയുന്നത്. രചയിതാവും ഗായികയും സംവിധായകനും എല്ലാം അഴകുള്ള പ്രണയമാണ് പറയാൻ ശ്രമിച്ചതും വിജയിച്ചതും.

ഫൈസൽ പൊന്നാനി ആണ് ഗാനത്തിന്റെ രചയിതാവ്. വാക്കുകൾ കൊണ്ട് വിസ്മയം തീർത്തു എന്ന് നിസ്സംശയം പറയാം. നൈഷ ഫാത്തിമയുടെ സുന്ദരമായ ശബ്ദത്തിൽ പ്രവാചക സ്നേഹം കേൾക്കുമ്പോൾ ശ്രോതാക്കളുടെ കാതിന് തന്നെ കുളിരാണ്. മുനീർ ലാലയാണ് സംഗീതം നിർവഹിച്ചത്.

പ്രവാചകനോടുള്ള സ്നേഹം വിവരിക്കുന്ന പാട്ടുകളും ഗായകരെയും സർവ്വ കാലവും ലോകം ആസ്വദിച്ചിട്ടുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി പുതിയ കാലത്തിന്റെ ഇഷ്ടനിഷ്ട്ടങ്ങൾക്ക് അനുസൃതമായി ഗാനങ്ങൾ നിർമിക്കുന്നത് ശ്രമകരമായ ദൗത്യം തന്നെയാണ്. ഈ ഗാനത്തിന്റെ അണിയറ പ്രവർത്തകരോരുത്തരും അതിൽ വിജയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*