“കുടമുള്ള ചിരിയുള്ള കുയിലിന്റെ സ്വരമുള്ള..” മലബാറിലെ പ്രശസ്തമായ മൈലാഞ്ചിപ്പാട്ട് ബേബി അലെനിയയുടെ കുഞ്ഞു സ്വരത്തിലൂടെ വീണ്ടും

മൈലാഞ്ചി പാട്ടുക്കൾക്ക് എന്നും മൊഞ്ചിത്തിരി കൂടുതലാണ്. മലബാർ മേഖലകളിൽ മൈലാഞ്ചി രാവുകൾ വലിയ ആരവത്തോടെ നടത്തപ്പെടുന്ന ആഘോഷമാണ്. വധുവിന്റെ കളിക്കൂട്ടുകാരികളെല്ലാം ചേർന്ന് കൈ കൊട്ടിപ്പടുന്ന പാട്ടുകൾ. ഒപ്പനയും ഒപ്പമുണ്ടെങ്കിൽ സംഭവം ജോറായി.

അത്തരത്തിൽ മലബാറിലെ മൈലാഞ്ചി രാവുകളിൽ നിറഞ്ഞു നിന്നിരുന്ന ഒരു ഗാനമാണ് “കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള” എന്ന് തുടങ്ങുന്ന മനോഹരമായ ശീലുകൾ. പഴയ കാല ഒപ്പന വേദികളിലെല്ലാം സജീവമായി കേട്ടിരുന്നു ഈ ഗാനം. വെറുതെ കൈകൊട്ടിയാൽ പോലും വലിയ ആഘോഷമാവും.

പെണ്ണിനേയും കല്യാണത്തെയും വരാനിരിക്കുന്ന മണവാളനെയും മനോഹരമായ വാക്കുകൾ കൊണ്ട് വർണ്ണിക്കുന്ന ശീലുകളാണ് ഈ വിജയത്തിന്റെ പിന്നിലെന്ന് പറഞ്ഞാൽ അധികമാവില്ല. ഒരിക്കൽ കേട്ടാൽ വീണ്ടും കേൾക്കാൻ വേണ്ടി നെഞ്ച് തുടിക്കുന്ന അവതരണവും.

തലമുറകൾ പാടി പതഞ്ഞ ഈ ഗാനത്തെ ഇപ്പോൾ കുരുന്നു ഗായിക ബേബി അലെനിയയുടെ സ്വര ചാതുരിയിൽ പുനരാവിഷ്കരിക്കുകയാണ് ഇവിടെ. വരികൾക്കൊത്ത മുഖ ഭാവവും കൈയിന്റെ ചലനങ്ങളും ഗാനത്തിന്റെ വീഡിയോ ആവിഷ്കാരത്തിന് മാറ്റ് കൂട്ടുകയാണ്. കുരുന്നുകളുടെ സാന്നിധ്യം തന്നെ തെളിമയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*