ഒന്ന് വിളിച്ചൂടെ… ഹബീബെ ചാരത്തിരിക്കൂടെ… 😍 പ്രവാചക പ്രകീർത്തനവുമായി കൊല്ലം ഷാഫിയുടെ മകൾ ഖദീജ സിയ 🥰😍

പ്രവാചക മദ്ഹ് ഗീതങ്ങൾക്ക് എന്നും പ്രേക്ഷകരുടെ അടുക്കൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. പ്രവാചക സ്നേഹികളുടെ ഹൃദയാന്തരങ്ങളെ മദീനയുടെ മലർവാടിയിലേക്ക് ആനയിക്കാൻ ഉതകും വിധം ചാരുതയാർന്ന ഈണത്തിലും മനോഹരമായ വരികളിലും ആണ് പ്രവാചക പ്രകീർത്തനങ്ങൾ രൂപപ്പെടുത്തുന്നത്.

പ്രവാചക സ്നേഹികൾ ആഗ്രഹിക്കുന്നത് ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് എത്തുന്ന വാക്കുകളും വരികളും ആണ്. പ്രവാചക സ്നേഹം ഉള്ളിൽ തുടിച്ച കണ്ണ് നനയുന്ന പല ഗീതങ്ങളും ആരാധകർ ഏറ്റെടുക്കുകയും ഒരുപാട് കാലം ഹിറ്റായി നിലനിൽക്കുകയും ചെയ്തിട്ടുണ്ട്.

കുരുന്നു ഗായകർ ആലപിച്ച ഒരുപാട് ഹിറ്റ് പ്രവാചക ഗീതങ്ങൾ പ്രശസ്തമാണ്. അതിന്റെ കൂട്ടത്തിലേക്ക് പ്രശസ്ത ഗായകൻ കൊല്ലം ഷാഫിയുടെ മകൾ ഖദീജ സിയ ആലപിച്ച പുതിയ ഒരു ഗാനം കൂടി കൂട്ടിച്ചേർക്കപ്പെടുകയാണ്. മികച്ച ഗാനങ്ങൾ പ്രേക്ഷകർക്ക് നൽകിയ കുരുന്നു സ്വരമാണ് ഷാഫിയുടെ മകൾ ഖദീജത്ത് സിയയുടേത്.

എനിക്കെന്റെ ത്വാഹാന്റെ പൂവദനം കാണണം എന്ന് തുടങ്ങുന്ന പ്രവാചകനോട് ആശയ വിനിമയം നടത്തുന്ന രൂപത്തിലാണ് വരികൾ എഴുതിയിരിക്കുന്നത്. പ്രവാചകനോടുള്ള സ്നേഹവും പ്രവാചകനെ കാണാനുള്ള ആഗ്രഹവും ആണ് വരികളിൽ നിറയുന്നത്. പത്തു ലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് ഗാന വീഡിയോ നേടിയത്

Be the first to comment

Leave a Reply

Your email address will not be published.


*