ഈ സ്വരം എങ്ങനെ സ്വീകരിക്കാതിരിക്കും… 🥰👌 മാപ്പിളപ്പാട്ടുകളുടെ മാഷപ്പുമായി അസ്മ സലീം

നല്ല പാട്ടുകൾക്ക് എന്നും ശ്രോതാക്കൾ ഏറെയുണ്ടാകും. അതാണ് ലോകത്തിന്റെ രീതിയും വഴക്കവും. സ്വരവും ഈണവും താളവും വാക്കുകളും അതിന്റെ ഘടകങ്ങൾ തന്നെ. നല്ല ശബ്ദതിനും മികച്ച ആശയങ്ങൾക്കും എന്നും പ്രേക്ഷകർ കയ്യടിച്ചിട്ടുണ്ട്.

ഗായകർ വളരെ പെട്ടന്ന് ആസ്വാദകരുടെ പ്രിയങ്കരരാവുന്നതും അത് കൊണ്ട് തന്നെ. ഇപ്പോൾ മ്യൂസിക്കിന്റെ അകമ്പടിയില്ലാതെ ഒരു ശബ്ദം പ്രസിദ്ധി നേടുകയാണ്. അസ്മ സലീം. മധുരമുള്ള ആ സ്വരത്തിന് കാഴ്ചക്കാരും ആരാധകരും ഏറെയുണ്ടായതും മ്യൂസിക് ഇല്ലാത്തത് കൊണ്ട് തന്നെ.

ഏത് പാട്ടും നിഷ്പ്രയാസം ആ സ്വരത്തിന് വഴങ്ങുന്നുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് ഗായിക പാട്ടിന്റെ വീഡിയോകൾ പങ്കു വെക്കുന്നത്. ഒരുപാട് മികച്ച ഗാനങ്ങൾ അസ്മ സലീമിന്റെ സ്വരത്തിൽ ലോകം കേട്ടു കഴിഞ്ഞു. ഇപ്പോൾ പങ്കുവെച്ചത് മാപ്പിള പാട്ടുകളുടെ മാഷപ്പ് ആണ്.

പ്രശസ്തമായ എട്ട് പാട്ടുകളാണ് ഗായിക ഇതിനു വേണ്ടി തെരെങ്കെടുത്തിരിക്കുന്നത്. അഷ്‌റഫുൽ അമ്പിയ രാജാവിൻ പൂ മകൾ, ഉമ്മാന്റെ കണ്ണീർ, പതിനാല് നൂറ്റാണ്ടുകൾക്കപ്പുറം, ആകാശ ഭൂമികൾക്കധിപതിയായി, അമ്പൻ തൗഫീഖിൽ മൂത്തവർ, മമ്പുറപ്പൂ മഖാമിലെ, മക്കത്ത് പൂത്തൊരു, മക്കാ മദീന ഞാൻ ഓർത്തു പോയി എന്നീ പാട്ടുകളാണ് പാടിയത്.

Be the first to comment

Leave a Reply

Your email address will not be published.


*