“ഒട്ടകങ്ങൾ വരി വരി വരിയായ്” ഒന്ന് കൂടെ കേൾക്കാം… അസ്‌നയുടെ മധുര സ്വരത്തിൽ

ചില പാട്ടുകൾ ഇങ്ങനെയാണ്. എക്കാലത്തെയും ഹിറ്റ്‌ ലിസ്റ്റിൽ ഉണ്ടാകും. മൂളി നടക്കാനും കൂടെ പാടാനും ആളുണ്ടാകും. ശ്രോതാക്കളുടെ മനസ്സിൽ ആരവമായി ഒരുപാട് കാലം നിലാ നിൽക്കാൻ കെൽപ്പുള്ള വരികളും ഈണവും ആശയവും. ഈ ഗുണങ്ങൾ എല്ലാം ഒത്തിണങ്ങിയ ഒരു പാട്ടാണ് ഒട്ടകങ്ങൾ വരി വരി വരിയായി എന്ന് തുടങ്ങുന്ന ഗാനം.

പീർ മുഹമ്മദിന്റെ ഗാനാലാപന മികവിൽ ലോകം ആസ്വദിച്ച ഗാനമാണ് ഒട്ടകങ്ങൾ വരി വരി വരിയായി. എക്കാലത്തെയും സൂപ്പർ ഹിറ്റ് മാപ്പിള പാട്ടുകളുടെ കൂട്ടത്തിൽ ഈ ഗാനത്തിന് സ്ഥാനമുണ്ട്. ഇന്നും ഈ പാട്ടിനു ആരാധകർ ഏറെയാണ്.

പലരുടെയും ശബ്ദത്തിൽ ഈ ഗാനത്തിന്റെ പുനരാവിഷ്കരണം കേട്ടിട്ടുണ്ട്. അസ്ന ആലപ്പുഴയുടെ ശബ്ദത്തിലാണ് വീണ്ടും ഈ പാട്ട് വൈറലാകുന്നത്. കേട്ടാൽ മടുപ്പ് വരാത്ത, ഒപ്പം പാടാൻ തോന്നുന്ന വരികൾ തന്നെയാണ് പാട്ടിന്റെ വിജയ രഹസ്യം.

അസ്ന ആലപ്പുഴ പല മികച്ച പാട്ടുകളും ആസ്വാദകർക്ക് സമ്മാനിച്ച അതുല്യ ഗായികയാണ്. ഗാനാലാപന രംഗത്തെ നിസ്തുല പാഠവം ഈ ഏവർഗ്രീൻ മാപ്പിള പാട്ടിന്റെ പുനരാവിഷ്കാരത്തിലും കാണാം. കേൾക്കാൻ ഇമ്പമുള്ള പാട്ടിന്റെ ഈരടികൾക്കൊപ്പം അസ്‌നയുടെ സ്വര മാധുര്യവും കൂടെ ഇഴചേർന്നിരിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*